പാറക്കടവ് മേഖലാ ഏകദിനപഠന കൂടിയിരിപ്പ് പ്രസിഡണ്ട്  പി എസ് വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ ജൂലൈ 31ന് രാവിലെ 10 മണി മുതൽ 4 വരെ നടന്നു.’ശാസ്ത്രം എന്നു  ചേർത്തതു കൊണ്ട് ശാസ്ത്രീയമാകുമോ?’എന്ന വിഷയത്തിൽ  ജില്ലാപ്രസിഡണ്ട് ഡോഎൻ ഷാജി  യുടെ നേതൃത്വത്തിൽ നടന്നപങ്കാളിത്ത ചർച്ചയിൽ പ്രതിനിധികൾ സജീവമായി പങ്കെടുത്തു. ‘ശാസ്ത്രസാഹിത്യ പരിഷത്തിൻറെ പ്രവർത്തനങ്ങൾ സമൂഹത്തിനാവശ്യമാണോ?’എന്ന വിഷയത്തിൽ നടന്ന ചർച്ച മുൻ സംസ്ഥാനപ്രസിഡണ്ട്
എ .പി.മുരളിധരൻ നയിച്ചു. തുടർന്നു  നടന്ന  കൺവെൻഷനിൽ സംസ്ഥാനവാർഷികം  അവലോകനവുംപ്രമേയങ്ങളം  ശ്രീ. പി വി വിനോദ് ( ജില്ലാ ജോ. സെക്രട്ടറി ) വിശദീകരിച്ചു.ഭാവിപ്രവർത്തന ദിശയുടെ  അവതരണം ജില്ലാ വികസന ഉപസമിതി കൺവീനർ കെ കെ വിജയപ്രകാശ്  നടത്തി. തുടർന്ന് നടന്ന ചർച്ചകളിലൂടെ  അംഗത്വം വർദ്ധിപ്പിക്കൽ  യുണിറ്റ് കൺവെൻഷൻ,  ചാന്ദ്രദിന പരിപാടികൾ വിജ്ഞാനോൽസവം തുടങ്ങിയ  ഭാവി പരിപാടികൾ തീരുമാനിച്ചു.കെ.പി. ജോർജ് ( മേഖല സെക്രട്ടറി) സ്വാഗതം പറഞ്ഞു/

Leave a Reply

Your email address will not be published. Required fields are marked *