വൈക്കത്ത് പുതിയ കലാ ടീം സജ്ജമാകുന്നു

0
വൈക്കം മേഖലയില്‍ പുതിയതായി രൂപം നല്‍കുന്ന കലാടീമിന്റെ പരിശീലനം

കോട്ടയം : വൈക്കം മേഖലാ പുതിയ കലാടീമിന് രൂപം നൽകുന്നു. ജില്ലാ കലാ വിഭാഗം കൺവീനർ ശ്രീ കെ ജി ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഈ പ്രവര്‍ത്തനത്തില്‍ കലാരംഗത്തോട് താല്പര്യം ഉള്ള വിദ്യാർത്ഥികളായ എട്ട് യുവ പ്രവർത്തകർ സഹകരിക്കുന്നു. “ഞാൻ സ്ത്രീ” , “ഇന്ത്യയുടെ മകൾ” എന്നീ പരിപാടികളാണ് ഇതിൽ ആദ്യഘട്ടത്തിൽ തയാറാകുന്നത്. വൈക്കം പരിഷത്ത് ഭവനിൽ ഇതിന്റെ പരിശീലനം ആരംഭിച്ചു. അഖിലേന്ത്യാ കലാജാഥയിൽ അംഗമായിരുന്ന വൈക്കത്തെ ആദ്യകാല പ്രവർത്തകൻ ശ്രീ കെ ബി ജയൻ അന്തരിച്ചിട്ട് 15 വർഷം തികയുന്ന ജൂൺ 23ന് അനുസ്മരണ പരിപാടിയിൽ കലാടീമിന്റെ ആദ്യ പരിപാടി അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *