പാരിഷത്തികത – സംഘടനാ ക്ലാസ്സ് സംഘടിപ്പിച്ചു

0

12/09/2023

മലപ്പുറം

തിരൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരൂർ മേഖല സംഘടനാ ക്ലാസ്സ് സംഘടിപ്പിച്ചു.  പാരിഷത്തികത എന്ന വിഷയത്തിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീ കേ  കെ കൃഷണകുമാർ  ആണ് സംസാരിച്ചത്. 12/09/2023 ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലാണ് ക്ലാസ്സ് നടന്നത്.

പാരിഷത്തികത എന്താണന്നും ഒരു പരിഷത്തുകാരൻ എങ്ങിനെയാകണമെന്നും,  പരിഷത്ത് പ്രവർത്തനങ്ങൾ സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും, സമൂഹത്തിൽ പരിഷത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദമായി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണം തിരൂർ മേഖലക്ക് പുതിയ ഉണർവ്വ് നൽകാൻ സഹായകമായി.

മേഖല പ്രസിഡൻ്റ് ഷീന ഇ ജി യുടെ അധ്യഷ്യം വഹിച്ച പരിപാടിക്ക് ഡോ അരുൺ കുമാർ സ്വാഗതം പറയുകയും സെക്രട്ടറി മധു എം നന്ദി പറയുകയും ചെയ്തു. മേഖല ട്രഷറർ രാമനുണ്ണി മാഷാണ് പരിചയപ്പെടുത്തൽ നടത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *