ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന സംസ്ഥാന പദയാത്രക്ക് കുളപ്പുള്ളിയിലും ഷൊർണൂരിലും സ്വീകരണം നൽകാൻ സംഘാടകസമിതി രൂപീകരിച്ചു.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ജി. മുകുന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭാ ചെയർമാൻ എം.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മൂസ, മുരളീ മോഹൻ, ബാബുരാജ്, യദുകൃഷ്ണൻ എന്നിവർ സംസാരിച്ചു. പരിഷത്ത് സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുത്തു.
എം.കെ.ജയപ്രകാശ് ചെയർമാനും പി.സുമ ജനറൽ കൺവീനറും പി.പരമേശ്വരൻ കൺവീനറുമായി 151 അംഗ സംഘാടകസമിതി രൂപീകരിച്ചു.
പി.എം.സുരേഷ് സ്വാഗതവും കെ.ടി.ജോർജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *