വ്യാജചികിത്സകള്‍ക്കെതിരായ ജനകീയ പൊതുജനാരോഗ്യ കൂട്ടായ്മ (CAPSULE) രൂപീകരിച്ചു.
അശാസ്ത്രീയ ചികിത്സാ സംവിധാനങ്ങളെയും വ്യാജമായ പരസ്യങ്ങളിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന കപടചികിത്സകളെയും തുറന്നുകാണിക്കുന്നതിനുവേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ കാപ്‌സ്യൂള്‍ (CAPSULE - Campaign against Pseudoscience...