പരിഷത്ത് വികസനാസൂത്രണ പരിശീലന കേന്ദ്രം വഴിത്തലയിൽ

0

പരിഷത്തിന്റെ നേതൃത്വത്തിലുള്ള വികസനാസൂത്രണ പരിശീലന കേന്ദ്രം ” പരിഷദ് ഭവൻ” പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍

പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് പയറ്റനാൽ പരിഷദ് ഭവൻ ഉദ്ഘാടനം ചെയ്യുന്നു.

ഇടുക്കി: വഴിത്തലയിൽ പരിഷത്തിന്റെ നേതൃത്വത്തിലുള്ള വികസനാസൂത്രണ പരിശീലന കേന്ദ്രം ” പരിഷദ് ഭവൻ” പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് പയറ്റനാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുകളുടെ വികസനാസൂത്രണ പ്രക്രിയയിൽ ജനകീയ ബദലുകൾ പരിചയപ്പെടുത്തുക, രൂപപ്പെടുത്തുക തുടങ്ങിയവയാണ് കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമീണ സാങ്കേതിക വികസന ഗവേഷണ കേന്ദ്രമായ ഐ.ആർ.ടി.സി.യുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത വിവിധ പ്രോജക്ടുകൾ പഞ്ചായത്തുകളിൽ വ്യാപിപ്പിക്കുകയും, പരിഷത്ത് ഉല്പന്നങ്ങൾ പരിഷദ് ഭവൻ വഴി ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യും. ജില്ലാ സെക്രട്ടറി വി വി ഷാജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ ആൻസി ജോജോ ആശംസ പ്രസംഗം നടത്തി. ജില്ലാ ട്രഷറർ പി ഡി രവീന്ദ്രൻ സ്വാഗതവും പി എം സുകുമാരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *