സ്ത്രീകളെ സംബന്ധിച്ച മുന്‍വിധികള്‍ അവസാനിപ്പിക്കണം – വീണാ ജോര്‍ജ്
സ്ത്രീകള്‍ കഴിവു കുറഞ്ഞവരാണെന്നും ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ അപ്രാപ്തരാണെന്നുമുള്ള ധാരണ പൊതുവായും, ദൃശ്യമാധ്യമരംഗത്ത് പ്രത്യേകിച്ചും ഉണ്ടെന്ന് വീണാജോര്‍ജ് എം.എല്‍.എ സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചു. ‘തൊഴിലിടങ്ങള്‍ സ്ത്രീസൗഹൃദപരമാണോ’ എന്ന വിഷയത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സംവാദത്തില്‍ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി.രാധാമണി വിഷയമവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രതികരണങ്ങളില്‍ മഹിളാ ജനതാദള്‍ (യുണൈറ്റഡ്) സംസ്ഥാന പ്രസിഡണ്ട് അഡ്വ.ആനി സ്വീറ്റി, ജില്ലാപഞ്ചായത്തംഗം സതികുമാരി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാപ്രസിഡണ്ട് നിര്‍മലാദേവി, പന്തളം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ലസിത, പ്രൊഫ.ശ്രീകല എന്നിവര്‍ സംസാരിച്ചു.
പരിഷത്ത് ജന്റര്‍ വിഷയസമിതി ചെയര്‍പേഴ്‌സണ്‍ കെ.ആര്‍.സുശീല അധ്യക്ഷത വഹിച്ച സംവാദ സദസ്സിന് ഡോ.വി.ആര്‍. വിജയലക്ഷ്‌മി സ്വാഗതവും വി.എന്‍.അനില്‍ കൃതജ്ഞതയും പറഞ്ഞു.