യൂണിറ്റ് സെക്രട്ടറിമാരുടെ ക്ലസ്റ്റര്‍ ക്യാമ്പ് സമാപിച്ചു

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ 96 യൂണിറ്റുകളിലെ യൂണിറ്റ് സെക്രട്ടറിമാരെയും പ്രസിഡണ്ടുമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര്‍ 9ന് നാല് കേന്ദ്രങ്ങളിലായി പഠനക്യാമ്പ് സംഘടിപ്പിച്ചു. കൊടുങ്ങല്ലൂര്‍, തളിക്കുളം, വടക്കാഞ്ചേരി, തൃശ്ശൂര്‍ എന്നീ കേന്ദ്രങ്ങളില്‍ 15 മേഖലകളില്‍നിന്നായി മേഖലാഭാരവാഹികള്‍ ഉള്‍പ്പെടെ 158 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. 62 യൂണിറ്റുകളില്‍ നിന്നും സെക്രട്ടറി/പ്രസിഡണ്ടുമാരുടെ പങ്കാളിത്തം ഉണ്ടായി. പരിഷത്തിനെ പരിചയപ്പെടുത്തുക, യൂണിറ്റ് പ്രവര്‍ത്തന ങ്ങള്‍ ഏകമാന സ്വഭാവം കൈവരിക്കുക, യൂണിറ്റിനെ ശക്തിപ്പെടുത്തുക, ഭാവി പ്ര വര്‍ത്തനങ്ങള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാന്‍ കഴിയും വിധം യൂണിറ്റിനെ ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. ഡോ.കാവുമ്പായി ബാലകൃഷ്ണന്‍, അഡ്വ.കെ.പി.രവിപ്രകാശ്, പി.രാധാകൃഷ്ണന്‍, വി.മനോജ്കുമാര്‍, പി.മുരളീധരന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

You may have missed