പെരുമ്പാവൂർ മേഖലയിലെ കൊമ്പനാട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രകേന്ദ്രം  സംഘടിപ്പിക്കുന്ന  “കൊച്ചു കൂട്ടുകാർക്ക് ഒരു പുസ്തകക്കൂട” എന്ന പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 29  രാവിലെ 11.30 നു മേക്കപാല എൽ. പി. സ്കൂളിൽ  ബഹു. ഗ്രാമ പഞ്ചായത്ത് പ്രിസിഡൻ്റ് ശ്രീമതി ശില്പ സുധീഷ് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷിബ ചാക്കപ്പൻ പുസ്തക വിതരണോത്ഘാടനം  നടത്തി. തുടർന്ന് വേങ്ങൂർ ഗ്രാമ പഞ്ചായത്തിലെ ആറ് എൽ. പി സ്കൂളുകളിലേക്കും  പുസ്തകക്കൂട ആരംഭിക്കുന്നതിനുള്ള   പുസ്തകങ്ങൾ  എത്തിച്ചു  നൽക്കുകയും ചെയ്തു. അമ്പതിനായിരം രൂപയുടെ  പുസ്തകങ്ങളാണ്   ശാസ്ത്ര കേന്ദ്രം സുമനസ്സുകളുടെ സഹായത്തോടെ സ്കൂളുകളിലേക്കെത്തിച്ചത്. വാർഡ് മെമ്പർ ശ്രീമതി ശ്രീജ ഷിജോ, മേക്കപാല എൽ. പി. സ്കൂൾ ഹെഡ്‌മിസ്ട്രസ്  ശ്രീമതി സരള കെ. യു, പെരുമ്പാവൂർ മേഖല സെക്രട്ടറി അഭിലാഷ്  അനിരുദ്ധൻ, മേഖല കമ്മിറ്റി അംഗം പി കെ  വിജയൻ, കൊമ്പനാട് യൂണിറ്റ് സെക്രട്ടറി ജിബിൻ സാജു, ആനന്ദ് എൻ എസ്,  ആൽബിൻ സാജു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *