ഔഷധ വിലവർധനവിനെതിരെ പ്രതിഷേധപദയാത്ര
Pbv rMekh

ഔഷധ വിലവർധനവിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖലാ കമ്മറ്റി താലൂക്ക് ആശുപത്രിക്കു മുന്നിൽ നിന്നു തുടങ്ങി യാത്രിനിവാസ് വരെ പ്രതിഷേധ പദയാത്ര സംഘടിപ്പിച്ചു. എം. എൻ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പരിഷത്ത് മുൻ ജില്ലാ പ്രസിഡൻ്റ് ഡോ.കെ.എം സംഗമേശൻ വിഷയാവതരണം നടത്തി. മേഖലാ കമ്മറ്റി അംഗങ്ങൾ, യൂണീറ്റ് സെക്രട്ടറിമാർ, യൂണീറ്റ് പ്രവർത്തകർ, യുവസമിതി പ്രവർത്തകർ തുടങ്ങിയവർ പദയാത്രയിൽ പങ്കെടുത്തു. യോഗത്തിന് മേഖലാ ട്രഷറർ കെ.എസ് രവി നന്ദി പറഞ്ഞു.