ആവേശവും പ്രതീക്ഷകളുമായി പാലക്കാട് യൂണിറ്റ് ഭാരവാഹി പാഠശാല

0

pkd_unitsec_camp

യൂണിറ്റ് സെക്രട്ടറി/പ്രസിഡണ്ടുമാർക്കുള്ള സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സെപ്തം 24,25 ന് നെല്ലിയാമ്പതി പോളച്ചിറക്കൽ H.S.S ൽ വച്ച് നടന്നു. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 63 പേർ പങ്കെടുത്ത ക്യാമ്പ് സംഘടനാ രൂപീകരണത്തെക്കുറിച്ചും പിന്നിട്ട നാൾവഴികളെക്കുറിച്ചും പ്രവർത്തകരുടെ സന്നദ്ധ പ്രവർത്തനങ്ങളെ ക്കുറിച്ചും ലളിതമായ ഭാഷയിൽ സംഘടന എന്ത്? എന്തിന്? എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചുകൊണ്ട് ആര്‍.രാധാകഷ്ണൻ (അണ്ണൻ) ഉദ്ഘാടനം ചെയ്തു. തുടർന്ന് ജലസുരക്ഷ ജീവസുരക്ഷ എന്ന വിഷയത്തിൽ ടി.പി.ശ്രീശങ്കർ ലോകം നേരിടാൻ പോകുന്നതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ ജലക്ഷാമത്തെക്കുറിച്ചും ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു. വൈകീട്ട് പാട്ടും മുദ്രാവാക്യങ്ങളുമായി നടന്ന ഗ്രാമശാസ്ത്ര ജാഥ പൊതുജനശ്രദ്ധ നേടി. തുടർന്ന് നടന്ന സംഘടനാചർച്ചക്ക് ശേഷം പ്രവർത്തകരുടെ കലാപ്രകടനങ്ങളുമായി ക്യാമ്പ് ഫയർഒന്നര മണിക്കൂറിൽ ഒതുക്കുമ്പോഴും ഒരുപാട് പാട്ടുകൾ പിന്നെയും പാടുവാൻ ബാക്കിയായി. രാത്രി ഒരു മണി വരെ നീണ്ട ഗ്രാമപത്രം എഴുത്ത് പരിശീലനം പ്രവർത്തകർക്ക് ആത്മവിശ്വാസം നേടിക്കൊടുത്തു. പിറ്റേന്ന് രാവിലെ കോടമഞ്ഞ് ആസ്വദിച്ച് കേശവൻ പാറയിലേക്ക് പ്രഭാതസവാരി നടത്തി ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് ഉച്ചഭക്ഷണത്തിന് ശേഷം പിരിഞ്ഞു. ക്യാമ്പ് ഏറ്റെടുത്ത കൊല്ലങ്കോട് മേഖല മികച്ച സംഘാടനം കൊണ്ട് മാതൃക കാണിച്ചപ്പോൾ ജില്ലാ പാഠശാല ഏവരുടെയും മനസ്സിൽ മായാത്ത 2 ദിവസങ്ങളായി. സമയനിഷ്ഠ പാലിച്ച പ്രവർത്തനങ്ങൾക്ക് ജില്ലാപ്രസിഡൻറ് പി.അരവിന്ദാക്ഷൻ ജില്ലാ സെക്രട്ടറി കെ.എസ്.സുധീർ കെ.അരവിന്ദാക്ഷൻ, സുനിൽ കുമാർ, സുമേഷ്, പ്രദീപ് കുനിശ്ശേരി, പി.പ്രദോഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *