മേഖലാ ട്രഷറര്‍മാര്‍ക്കുള്ള പരിശീലനം‌

മേഖലാ ട്രഷറര്‍മാര്‍ക്കുള്ള പരിശീലനം‌

mekhala_trsr_parisee
ക്യാമ്പ് ആർ. രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

പരിഷത്തിന്റെ മേഖല ട്രഷറർ മാർക്കുള്ള രണ്ട് ദിവസത്തെ സംസ്ഥാനതല പരിശീലനപരിപാടി സെപ്റ്റംബർ 24, 25 തിയ്യതികളിലായി ഐ.ആർ.ടി.സിയിൽ വച്ച് നടന്നു. പരിഷത്തിന്റെ മുൻ അധ്യക്ഷൻ ആർ. രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. .ആർ.ടി.സി രജിസ്ട്രാർ പി.കെ. നാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സാംസ്‌ഥാന ട്രഷറർ കെ.വി. സാബു സ്വാഗതം പറഞ്ഞു. കെ.പി. രവിപ്രകാശ് കണക്കെഴുത്ത് പരിശീലനത്തിന് നേതൃത്വം നൽകി. രാജീവ് അംഗത്വ സോഫ്റ്റ്‌വെയറും മുജീബ് ഗൂഗിള്‍ ഡോക്‌സും പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി പി .മുരളീധരന്റെ സാന്നിധ്യം ക്യാമ്പിലുണ്ടായി. ക്യാമ്പ് വിജയകരമായിരുന്നെങ്കിലും പങ്കാളിത്തം വളരെ കുറവായിരുന്നു. ഈ കുറവ് പരിഹരിക്കാൻ കോഴിക്കോട് വച്ച് ഒക്ടോബർ 9 നും കായംകുളത്ത് വച്ച് 11 നും ഏകദിന പരിശീലനം ആലോചിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ