പുസ്തക പ്രകാശനവും, ശാസ്ത്ര പുസ്തക നിധി നറുക്കെടുപ്പും

0

മീനങ്ങാടി :  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രൊഫ: വി.കെ. ദാമോദരൻ എഡിറ്റ് ചെയ്ത “മില്ലേനിയം വയർമാൻ ” എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്റ്റെർക്ക് സാങ്കേതിക സമിതിയംഗവും റിട്ടയേർഡ് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയറുമായ ശ്രീ: കെ. അബ്ദുൾഷുക്കൂർ പ്രകാശനം ചെയ്തു. 22 – 8-2024 ന് മീനങ്ങാടി ഗവ: പോളിടെക്നിക് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ ഗവ:പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ ശ്രീ: പി.എൻ വികാസ് പുസ്തകം ഏറ്റുവാങ്ങി. തുടർന്ന് വൈദ്യുതി മേഖലയിൽ ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ദ്ധർക്കും, വിദ്യാർത്ഥികൾക്കും, സാധാരണക്കാർക്കും വളരെയധികം പ്രയോജനം ചെയ്യുന്ന പുസ്തകത്തെ ശ്രീ.കെ.അബ്ദുൾ ഷുക്കൂർ സദസ്സിന് പരിചയപ്പെടുത്തി. കോളേജ് പ്രിൻസിപ്പാൾ ശ്രീ: പി.എൻ.വികാസ്, പോളിടെക്നിക് എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ശ്രീ: എം.എസ് നിഖിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ശാസ്ത്ര പുസ്തക നിധിയുടെ ഒന്നാമത് നറുക്കെടുപ്പ് പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം ശ്രീ: പി.ആർ.മധുസൂദൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിർവഹിച്ചു. പരിഷത്ത് മേഖല സെക്രട്ടറി ശ്രീ: പി.കെ.രാജപ്പൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീ: പി.ആർ.മധുസൂദനൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് മീനങ്ങാടി യൂണിറ്റ് സെക്രട്ടറി ശ്രീ: കെ.ആർ.സുരേഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *