IMG-20240818-WA0045(2)

18 ഓഗസ്ത് 2024

വയനാട് 

കല്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യ വിഷയ സമിതിയുടെ ജില്ലാ ആരോഗ്യ ശില്പശാല സംസ്ഥാന ആരോഗ്യ വിഷയസമിതി കൺവീനർ വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പൊതു ആരോഗ്യരംഗത്തും, ചൂരൽമല ദുരന്ത സാഹചര്യത്തിൽ വയനാട്ടിൽപ്രത്യേകിച്ചും നിലനിൽക്കുന്ന വിഷയങ്ങൾ ശില്പശാല ചർച്ച ചെയ്തു.

ഡോ. ആർ.എൽ. രതീഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സി കെ ശിവരാമൻ,ജോസ് എ ജെ , സംഗീത, പി ജനാർദ്ദനൻ, ജിഷ, പി ആർ മധുസൂദനൻ, യോഹന്നാൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. ആരോഗ്യ വിഷയ സമിതി ജില്ലാ കൺവീനർ വി പി ബാലചന്ദ്രൻ സ്വാഗതവും, വൈസ് പ്രസിഡണ്ട് ഇ ജി ചന്ദ്രലേഖ നന്ദിയും പറഞ്ഞു.