ഡോ.സഫറുള്ള ചൗധരിയെ അനുസ്മരിച്ചു.
24/08/23 തൃശ്ശൂർ
ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവർത്തകരുടെ പ്രചോദനകേന്ദ്രവും ആവേശവുമായിരുന്നു ബംഗ്ലാദേശിലെ ഡോ.സഫറുള്ള ചൗധരിയെന്ന്കോവിഡ് വിദഗ്ധസമിതി അധ്യക്ഷനും കേരള സർവകലാശാല മുൻ വൈസ് ചാൻസലറും ഡോ.സഫറുള്ളയുടെ ഉറ്റസുഹൃത്തുമായ ഡോ.ബി.ഇക്ബാൽ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ആരോഗ്യ വിഷയസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ.സഫറുള്ള ചൗധരി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ‘ജനകീയ ആരോഗ്യപ്രസ്ഥാനത്തിന്റെ അരനൂറ്റാണ്ട് ‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രാഥമികാരോഗ്യ സേവനം, ജനകീയ ഔഷധനയ പോരാട്ടം, പേറ്റന്റ് പ്രത്യാഘാതങ്ങൾ, ഓപ്പൺ സോഴ്സ് പ്രസ്ഥാനം, ജനകീയാരോഗ്യ പ്രസ്ഥാനങ്ങളുടെ രൂപീകരണം, കോവിഡ് കാല അനുഭവങ്ങൾ എന്നിവയെപ്പറ്റി ഡോ.ബി.ഇക്ബാൽ വിശദമായി സംസാരിച്ചു.
യുറീക്ക എഡിറ്റർ ടി.കെ. മീരാഭായ് അധ്യക്ഷത വഹിച്ചു. പരിഷത്ത് ആരോഗ്യ വിഷയസമിതി സംസ്ഥാന കൺവീനർ സി.പി.സുരേഷ് ബാബു, ആരോഗ്യ സർവകലാശാല പ്രൊ.വൈസ് ചാൻസലർ ഡോ. സി.പി.വിജയൻ , ഡോ.വി.എം.ഇക്ബാൽ, എസ്.റോഷിത്, എം.ജെ.ജോഷി, ആരോഗ്യ വിഷയസമിതി ജില്ലാകൺവീനർ പി.ആർ.സ്റ്റാൻലി , ജോ. സെക്രട്ടറി കെ.കെ.കസീമ എന്നിവർ സംസാരിച്ചു. tsn