സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്‌ രണ്ടാം ഘട്ടം

0
ടി. ഗംഗാധരൻ മാസ്റ്റർ കാസറഗോഡ് ജില്ല സംഘടനാ ക്യാമ്പ് രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നു .

26/08/2023
പിലിക്കോട്
കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് പിലിക്കോടു വച്ച് നടന്നു. സമകാലികലോകം -ഇന്ത്യ -കേരളം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ടി.ഗംഗാധരൻമാഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആഗ: 26 ന് തൃക്കരിപ്പൂർ മേഖലയിലെ പിലിക്കോട് യു പി സ്കൂളിലാണ് രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ ക്യാമ്പ് നടന്നത്. 24 യൂണിറ്റു ഭാരവാഹികൾ, 8മേഖലാ ക്കമ്മറ്റിയംഗങ്ങൾ, 8 ജില്ലാക്കമ്മിറ്റയംഗങ്ങൾ എന്നിങ്ങനെ 40 പേർ പങ്കെടുത്തു.
ശാസ്ത്രവും ശാസ്ത്രാവബോധവും (പ്രൊ.എം.ഗോപാലൻ) സുസ്ഥിര വികസനത്തിൻ്റെ രാഷ്ട്രീയം (എം.ദിവാകരൻ ) ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിൻ്റെ ഇടം (ഡോ.എം.വി.ഗംഗാധരൻ ) എന്നീ വിഷയങ്ങളിൽ അവതരണവും ചർച്ചയും നടന്നു. സംഘാടക സമിതി ചെയർമാൻ ടി വി ശ്രീധരൻമാഷ് അധ്യക്ഷനായി.കൺവീനർ ഭരതൻ പിലിക്കോട് സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടരി ആർ.ഗീത, പ്രസിഡൻ്റ്‌ പി വി ദേവരാജൻ ,ട്രഷറർ എം.കെ.വിജയകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ നാറോത്ത് ബാലകൃഷ്ണൻ, കെ പി രാമചന്ദ്രൻ ,ടി ശശിധരൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *