മരണാനന്തരമുള്ള ശരീരദാനത്തിന് സന്നദ്ധരായി കോലഴി പരിഷത്ത് പ്രവർത്തകർ

0
25/10/23 തൃശ്ശൂർ
മരണാനന്തരം തങ്ങളുടെ ശരീരം തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് വിട്ടുനൽകുമെന്ന സമ്മതപത്രം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാ പ്രവർത്തകർ അധികൃതർക്ക് കൈമാറി.
പരിഷത്ത് കോലഴി മേഖലാട്രഷറർ എ.ദിവാകരൻ, ജീവിതപങ്കാളി കെ.ജയശ്രീ , കോലഴി യൂണിറ്റ് സെക്രട്ടറി ടി.എൻ.ദേവദാസ്, പങ്കാളിയായ താജ്ബി.പി.എം, ടി.ബാബു എന്നിവരാണ് ഇന്ന് സമ്മതപത്രം നൽകിയത്.
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ.വി.കെ.സതീദേവി സമ്മതപത്രം സ്വീകരിച്ച് ദാതാക്കൾക്ക് തിരിച്ചറിയൽ കാർഡ് നൽകി.
അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ചുവടുവെപ്പ് എന്ന നിലയിൽ കൂടിയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് പരിഷത്ത് നേതൃത്വം നൽകുന്നതെന്ന് മേഖലാപ്രസിഡണ്ട് എം.എൻ. ലീലാമ്മ പറഞ്ഞു. കൂടുതൽ പേർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും വരും നാളുകളിൽ ഈ പ്രവർത്തനം തുടരുമെന്നും അവർ അറിയിച്ചു.
പരിഷത്ത് മേഖലാസെക്രട്ടറി ഐ.കെ. മണി, മെഡി.കോളേജ് യൂണിറ്റ് പ്രസിഡണ്ട് ഡോ.കെ.എ.ഹസീന, ജോ.സെക്രട്ടറി കവിത.പി.വേണുഗോപാൽ, പാമ്പൂർ യൂണിറ്റ് സെക്രട്ടറി ഡോ.വി.ജി.ഗോപാലകൃഷ്ണൻ, കെ.ദിവ്യശ്രീ, അനു ദേവദാസ്, വി.ജി.നിവ്യ, കെ.വി. ആന്റണി, ടി.സത്യനാരായണൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *