പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് പരിഷത്ത് പ്രകടനം

0

30/10/2023

നിലമ്പൂർ

ഇസ്രയേൽ പാലസ്തീനിൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കുക, ഗാസയിൽ വെള്ളവും മരുന്നും ഭക്ഷണവും എത്തിക്കുക, ഇന്ത്യ ഗവ: സ്വീകരിക്കുന്ന ഇസ്രയേൽ അനുകൂല നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പരിഷത്ത് പ്രകടനവും പൊതുയോഗവും നടത്തിയത്.

പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി..വിനോദ് ഉൽഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് കെ.അരുൺകുമാർ അധ്യക്ഷം വഹിച്ചു. മേഖലാ സെക്രട്ടറി പി.കെ.ശ്രീകുമാർ സ്വാഗതവും മമ്പാട് യൂണിറ്റ് സെക്രട്ടറി ഉമ്മർ നന്ദിയും പറഞ്ഞു . പ്രകടനത്തിന് ഫൈസൽ മമ്പാട്, ഈദ് കമൽ, രഘുറാം, പി.ബി. ജോഷി, ജോയ്.പി.ജോൺ, Adv.കെ.കെ.രാധാകൃഷ്ണൻ ,പി.പി.ഹംസ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *