ശാസ്ത്ര നിരാസത്തിനെതിരെ പ്രതിഷേധ സദസ്സ്

0

08/08/23 തൃശൂർ

വടക്കാഞ്ചേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര നിരാസത്തിനെതിരെ വിവിധ യൂണിറ്റുകളിൽ പ്രധിഷേധ സദസ്സുകൾ നടത്തി.

                  മുള്ളൂർക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ശാസ്ത്ര നിരാസത്തിനെതിരെ പ്രതിഷേധ സദസ്സ് മുള്ളൂർക്കരയിൽ സംഘടിപ്പിച്ചു. , പരിപാടിയിൽ യൂണിറ്റ് സെകട്ടറി അനിൽകുമാർ പി. കെ. സ്വാഗതം ആശംസിച്ചു, യൂണിറ്റ് പ്രസിഡന്റ് സി. ജെ. പോൾ അദ്ധ്യക്ഷത വഹിച്ചു , വടക്കാ ഞ്ചേരി മേഖല കലാ സാംസ്കാരിക സമിതി കൺവീനർ എൻ.ആർ. ഷാജു ഉദ്ഘാടനം നിർവഹിച്ചു , വി. ടി. സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു.
               ആര്യംപാടം യൂണിറ്റ് നടത്തിയ ” ശാസ്ത്ര സദസ്സ് ” പരിഷത്ത് സംസ്ഥാന നിർവ്വാഹക സമിതി അംഗം ഹരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രമല്ല പ്രധാനം, വിശ്വാസമാണ് വലുത് എന്ന് പറയുമ്പോഴും.. ഇതിഹാസംങ്ങളെയും, മിത്തുകളെയും ചരിത്ര സത്യങ്ങളും, ശാസ്ത്ര സത്യങ്ങളും ആയി അവതരിപ്പിക്കുന്ന ഇരട്ട താപ്പാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. ജീവപരിണാമം അടക്കം ലോകം അംഗീകരിച്ച ശാസ്ത്ര സത്യങ്ങളെ നിരാകരിച്ചു കൊണ്ടും, വിദ്യഭ്യാസത്തെ വർഗീയ വൽക്കരിച്ചുകൊണ്ടും…സയൻസല്ല പ്രധാനം വിശ്വാസങ്ങളാണ് വലുത് എന്ന് പറഞ്ഞും, പ്രചരിപ്പിച്ചും…..ചോദ്യം ചെയ്യാൻ ഭയക്കുന്ന ശാസ്ത്ര ബോധമില്ലാത്ത വിശ്വാസ അടിമകളെ സൃഷ്ട്ടിക്കുന്ന കപട ശാസ്ത്രത്തിനെതിരെ കേരള ജനതയെ അണി നിരത്തുക എന്നതാണ്  ജനകീയ ശാസ്ത്ര പ്രസ്ഥാനമായ പരിഷത്ത് ഇത്തരം പരിപാടികളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ഹരീഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചത്.

പ്രകടനമായി ആര്യംപാടം സെന്റർ ചുറ്റിയതിനു ശേഷം നടന്ന പൊതുയോഗത്തിന് യൂണിറ്റ് പ്രസിഡന്റ് സുരേഷ്ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബൈജു ഇമേജ് സ്വാഗതവും, മേഖല കമ്മിറ്റിയംഗം കെ. പി.ജോയ്സൺ നന്ദിയും പറഞ്ഞു. പ്രകടനത്തിനും പൊതുയോഗത്തിനും അജിത് കിഷോർ, വിജയരാമദാസ്, ജോൺ ക്ലാരനെറ്റ്, വിജയൻ തൈവളപ്പിൽ, ജിനേഷ് ജോസ്, സനോജ് മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി. യുവസമിതി അംഗങ്ങളായ അഗസ്റ്റിൻ ജോയ്സൺ, സാരംഗ് കിഷോർ, ശരൺ ബാബു എന്നിവരുടെ സജീവ സാന്നിധ്യം ശാസ്ത്ര സദസ്സിനെ ശ്രദ്ധേയമാക്കി.

                     മിത്തുകളെ ശാസ്ത്ര സത്യങ്ങളാക്കി മാറ്റാൻ നടക്കുന്ന ഹീനമായ നീക്കത്തിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് വേലൂർ യൂണിറ്റ് *ശാസ്ത്ര* *സദസ്സ്* സംഘടിപ്പിച്ചു.വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.ആർ. ഷോബി ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി അംഗം ശ്രീ.ഫ്രാൻസിസ് മാസ്റ്റർ , CPI(M) വേലൂർ ലോക്കൽ സെക്രട്ടറി ശ്രീ. അബിൽ ബേബി, മേഖല പ്രസിഡന്റ് മണി അധികാരിവീട്ടിൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മുതിർന്ന പരിഷത്ത്‌ പ്രവർത്തകൻ പി. ആർ. മോഹനൻ അധ്യക്ഷത വഹിച്ചു.പരിഷത്ത് അംഗം മുരളി മാസ്റ്റർ സ്വാഗതവും വേലൂർ യൂണിറ്റ് സെക്രട്ടറി വി.എം.മനേഷ് നന്ദിയും രേഖപ്പെടുത്തി.
                    വടക്കാഞ്ചേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര നിരാസത്തിനെതിരെ വടക്കാഞ്ചേരി ടൗണിൽ നടന്ന പ്രതിഷേധ ജാഥയിലും തുടർന്ന് പ്രസ്സ് ക്ലബ്ബിനു സമീപം നടത്തിയ പ്രതിഷേധ സദസ്സിലും യൂണിറ്റ്, മേഖല, ജില്ലാ കമ്മിറ്റി  അംഗങ്ങൾ പങ്കെടുത്തു. മേഖല പ്രസിഡന്റ് മണി അധികാരിവീട്ടിൽ, സംസ്ഥാന നിർവ്വാഹക സമിതി അംഗം ഹരീഷ്കുമാർ,  നിർവ്വാഹക സമിതി അംഗം മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *