54 ആമത് സംസ്ഥാന വാര്‍ഷികം ശാസ്ത്രക്ലാസ്സ് – റിസോഴ്‌സ് പരിശീലനം കഴിഞ്ഞു ഇനി തെരുവിലേക്ക്
കണ്ണൂര്‍ : ശാസ്ത്രലാഹിത്യ പരിഷത്ത് 54ആം സംസ്ഥാനസമ്മേളനത്തിന്റെ അനുബന്ധമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന 1000 ശാസ്ത്രക്ലാസ്സുകളുടെ റിസോഴ്‌സ് ഗ്രൂപ്പിനു വേണ്ടിയുള്ള ദ്വിദിന പരിശീലനം പേരാവൂര്‍ എം.എല്‍.എ ശ്രീ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പച്ചപ്പ് നിലനിര്‍ത്തുന്നതിനും കുടിവെള്ളം സംരക്ഷിക്കുന്നതിനും പരിഷത്ത് നല്‍കിവരുന്ന പ്രവര്‍ത്തനങ്ങളെ എം.എല്‍.എ അഭിനന്ദിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് മുഖ്യപ്രഭാഷണം നടത്തി. പരിഷത്ത് പേരാവൂര്‍ മേഖലാപ്രസിഡണ്ട് ഇ.ജെ.അഗസ്റ്റി സ്വാഗതം പറഞ്ഞു. ജില്ലാപ്രസിഡണ്ട് കെ.വിനോദ്കുമാര്‍ അധ്യക്ഷനായിരുന്നു. എ.ടി.തോമസ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.പി.ചാക്കോ, ജില്ലാസെക്രട്ടറി എം.ദിനകരന്‍ എന്നിവര്‍ സംസാരിച്ചു. ശാസ്ത്രവും ശാസ്ത്രബോധവും എന്നവിഷയത്തില്‍ ടി.വി.നാരായണന്‍ ക്ലാസ്സെടുത്തു. ക്യാന്‍സറും മുള്ളാത്തയും ലക്ഷ്മിതുരുവും – അശാസ്ത്രീയ ചികിത്സ, പരിസ്ഥിതിയും വികസനവും, കൃഷിയിലെ ശാസ്ത്രവും അശാസ്ത്രീയതയും എന്ന വിഷയങ്ങളിലും ക്ലാസ്സ് നടന്നു.