വാര്‍ഷികസമ്മേളനത്തിനായി നല്ലൂരിൽ ഞാറു നട്ടു

0

iritty-parishath-krishy

ഇരിട്ടി: കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനം 2017 മെയ് മാസം കണ്ണൂരിൽ നടക്കും. സമ്മേളനത്തിന്റെ ഭക്ഷണ ആവശ്യത്തിനായി അരി കൃഷി ചെയ്ത് മാതൃകയാവുകയാണ് പേരാവൂർ മേഖലയിലെ പരിഷത് പ്രവർത്തകർ. നല്ലൂർ വയലിലെ ഒന്നര ഏക്കർ സ്ഥലത്താണ് നെൽകൃഷി നടത്തുന്നത്. തരിശിട്ടിരിക്കുന്ന വയൽ പാട്ടത്തിനെടുത്താണ് കൃഷി. നെൽകൃഷിയുടെ ഭാഗമായി പാകമായ ഞാറുകളുടെ നടീൽ ഉത്സവം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്ന ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ഷാജി, മുഴക്കുന്ന് പഞ്ചായത്ത് പരിസരസമിതി അധ്യക്ഷൻ കെ.വി. റഷീദ്, കൃഷി അസിസ്റ്റന്റ് ശശിധരൻ, പരിഷത് ജില്ലാ സെക്രട്ടറി എം. ദിവാകരൻ, ജില്ലാ പ്രസിഡന്റ് കെ. വിനോദ്കുമാർ, ഇ.ജെ. ആഗസ്തി, ഒ. പ്രതീശൻ, സുഷമ വിശ്വൻ, വി. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി. തരിശിട്ടിരിക്കുന്ന നല്ലൂരിലെ നെൽപാടത്തിൽ കൃഷിയിറക്കിക്കൊണ്ട് പഴയകാല കാർഷിക സംസ്‌കാരം വീണ്ടെടുക്കാനുള്ള ശ്രമത്തിന് മാതൃകയാവുകയാണ് ഇവിടുത്തെ പ്രവർത്തകർ. മെയ് മാസം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിൽ നെൽകൃഷി സാധ്യമാണോ എന്ന വിഷയത്തിൽ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാർ സംഘടിപ്പിക്കും. മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ പരിഷത്ത് പ്രവർത്തകരും കുടുംബാംഗങ്ങളും ഒരുമിച്ച് ചേർന്ന് നടത്തിയ ഞാറുനടീൽ അക്ഷരാർത്ഥത്തിൽ നടീൽ ഉത്സവമായി.

Leave a Reply

Your email address will not be published. Required fields are marked *