ദേശീയ ശാസ്ത്രദിന പ്രഭാഷണവും പ്രശ്‌നോത്തരിയും

0

ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി കാട്ടായിക്കോണം ഗവണ്മെന്റ് യൂ പി എസ്സില്‍ പ്രഭാഷണവും പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു. നെടുമങ്ങാട് മേഖല കമ്മിറ്റി അംഗം അസിം വെമ്പായം പ്രഭാഷണം നടത്തി. കഴക്കൂട്ടം മേഖല പ്രസിഡന്റ് ദേവപാലന്‍, ഹരിഹരന്‍ എന്നിവരും സ്‌കൂള്‍ അധ്യാപികമാരും പങ്കെടുത്തു. ചോദ്യോത്തര പരിപാടിയില്‍ പങ്കെടുത്തു ഉത്തരങ്ങള്‍ പറഞ്ഞ കുട്ടികള്‍ക്ക് സമ്മാനമായി പരിണാമ വൃക്ഷം പോസ്റ്ററും പുസ്തകങ്ങളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *