അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലയും കാട്ടായിക്കോണം വൈ.എം.എ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടികളുടെ ഉദ്ഘാടനം ലൈബ്രറി ഹാളില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഡി. രമേശന്‍ നിര്‍വഹിച്ചു. മേഖല ജെന്‍ഡര്‍ വിഷയസമിതി കണ്‍വീനര്‍ ഉഷാനന്ദിനി അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള സര്‍വകലാശാല നിയമ വകുപ്പ് വിഭാഗം ഗവേഷകന്‍ അജയ് കൃഷ്ണ ‘സ്ത്രീയും നിയമങ്ങളും’ എന്ന വിഷയത്തിലും ജെന്‍ഡര്‍ വിഷയസമിതി ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് ബേബി സുധര്‍മ ‘ലിംഗ സമത്വം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. വൈ.എം.എ പ്രതിനിധി സുഷമദേവി സ്വാഗതവും മേഖലാ കമ്മിറ്റിയംഗം ദീപാ ബോഷി കൃതജ്ഞതയും രേഖപ്പെടുത്തി.