ലിംഗനീതി കൈവരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക്-ചര്‍ച്ചാ ക്ലാസ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കല്ലിയൂര്‍ യൂണിറ്റില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ‘ലിംഗനീതി കൈവരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് വനിതാ രംഗത്തെ ഗവേഷക സി എസ്സ് ചന്ദ്രലേഖയും കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍ എസ്സ് എല്‍ രജനിയും നേതൃത്വം നല്‍കി. വിഷയാവതരണത്തിനു ശേഷം നടന്ന ഗ്രൂപ്പ് ചര്‍ച്ചയുടെ നിഗമനങ്ങള്‍ ഐ വനജ, കെ മഞ്ജുഷ, ബി എല്‍ ഹേമ എന്നിവര്‍ അവതരിപ്പിച്ചു. പഞ്ചായത്ത് ‘കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍’ എസ്സ് എല്‍ രജനി ജന്റര്‍ റിസോഴ്‌സ് സെന്ററിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ചര്‍ച്ച ക്രോഡീകരിച്ചുകൊണ്ട് സി എസ്സ് ചന്ദ്രലേഖ സംസാരിച്ചു. ഡി കുമാരി മല്ലികയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി എസ്സ് ജെ ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഗോപിക എല്‍ വാസന്‍ നന്ദിയും രേഖപ്പെടുത്തി.