ഞാന്‍ തേടുന്നത് രാജ്യസ്‌നേഹമല്ല, സ്‌നേഹമുള്ള ഒരു രാജ്യം : കെ.ഇ.എന്‍

ഞാന്‍ തേടുന്നത് രാജ്യസ്‌നേഹമല്ല, സ്‌നേഹമുള്ള ഒരു രാജ്യം : കെ.ഇ.എന്‍

scr-ken

കേരള ശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്‌ക്രൈബ്‌സ് ശാസ്ത്രസാംസ്‌കാരികോത്സവത്തിന് തിരശ്ശീല വീണു.
മണ്ണും പെണ്ണും ഫോട്ടോ-ചിത്ര പ്രദര്‍ശനം, ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍, സലോസ ചലചിത്രോത്സവം, നാടകോത്സവം, പാട്ട്‌രാത്രി തുടങ്ങി ഫെബ്രുവരി 10,11,12 തിയ്യതികളിലായി നടന്ന വിവിധ പരിപാടികള്‍ക്കാണ് വിരാമമായത്.
മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ച് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സമാപന സമ്മേളനത്തില്‍ ദേശീയത-വിമര്‍ശം, വിശകലനം എന്ന വിഷയത്തില്‍ കെ.ഇ.എന്‍ സദസ്സിനെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചു.
ദേശങ്ങളും ദേശീയതകളും ഉണ്ടാവുകയും ഇല്ലാതാകുകയും ചെയതേക്കാം, എന്നാല്‍ സ്‌നേഹം മാത്രമേ എന്നും നിലനിലക്കുകയുള്ളു. അതുകൊണ്ട് ഞാന്‍ തേടുന്നത് രാജ്യസ്‌നേഹമല്ല, സ്‌നേഹമുള്ള ഒരു രാജ്യമാണ്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ ദേശീയത സാമ്രാജ്യത്വ വിരുദ്ധതക്കെതിരെയുള്ള ജനകീയ ദേശീയതയാണ് എന്ന് കെ.ഇ.എന്‍ അഭിപ്രായപ്പെട്ടു. ജനവിരുദ്ധ ദേശീയതക്ക് പകരമായി ജനകീയ ദേശീയതയെ ശക്തിപ്പെടുത്താന്‍ സ്‌ക്രൈബ്‌സിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ക്രൈബ്‌സ് സംഘാടക സമിതി ചെയര്‍മാന്‍ വി.പി അനില്‍ സമാപനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ജന.കണ്‍വീനര്‍ റിസ്‌വാന്‍ സ്വാഗതവും യുവസമതി പ്രവര്‍ത്തക ബിന്‍സി നന്ദിയും പറഞ്ഞു.
രണ്ടാം ദിനത്തിലെ നാടകോത്സവത്തില്‍ തൃശ്ശൂര്‍ നാടക സൗഹൃദത്തിന്റെ പടച്ചോന്റെ ചോറ്, ഞാന്‍ കള്ളന്‍, എം.ബി.എല്‍ മീഡിയ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ പുറമ്പോക്ക് എന്നീ നാടകങ്ങളും പുത്തൂര്‍ വട്ടപ്പാട്ട് സംഘത്തിന്റെ കോളാമ്പിപ്പാട്ടും ബുദ്ധ മ്യൂസിക് ബാന്റിന്റെ സംഗീത വിരുന്നും അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ