പ്രിയ സുഹൃത്തേ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകൃതമായിട്ട് 60 വർഷം എന്ന ഒരു സുപ്രധാനഘട്ടം പൂർത്തിയായിരിക്കുന്നു. 1962 സെപ്തം.10 ന് കോഴിക്കോട്ട് ആയിരുന്നു രൂപീകരണയോഗം. ഇക്കഴിഞ്ഞ അഞ്ചു വ്യാഴവട്ടങ്ങളിൽ കേരളം അതിജീവിച്ച വെല്ലുവിളികളുടെ ഒപ്പമുണ്ടാവുക മാത്രമല്ല സാമൂഹ്യ വളർച്ചയുടെയും പുരോഗതിയുടെയും സാഹചര്യങ്ങളിൽ യുക്തിസഹവും ശാസ്ത്രീയവുമായിഇടപെട്ടു പ്രവർത്തിക്കുന്നതിനും പരിഷത്തിന് സാധിച്ചിട്ടുണ്ട്.

.. അറുപതാം വാർഷികത്തിൻ്റേതായ ഈ സന്ദർഭത്തിൽ സാമൂഹ്യപ്രതിബദ്ധതയും പ്രശ്നങ്ങളോടുള്ള ശാസ്ത്രീയ സമീപനവും ഉറച്ച ബോധ്യത്തോടെ നിലനിർത്തി കൊണ്ട് പുരോഗതിയിലേക്ക് സമൂഹത്തെ എത്തിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾക്ക്തുടക്കമിട്ടു കഴിഞ്ഞു. കാസർകോട്ടു നിന്നും തിരുവനന്തപുരത്തേ
ക്ക് കേരള പദയാത്ര,സാമൂഹ്യ പഠനങ്ങൾ, കലാജാഥകൾ …
കൂടാതെ, പതിനഞ്ചു സെമിനാറുകളുടെ ഒരു പരമ്പര കേരളത്തിൻ്റെ എല്ലാ ജില്ലകളിലുമായി നടന്നുവരികയാണ്. കോട്ടയം ജില്ലയിലെ സെമിനാർ 2022 നവം.26-ാം തിയ്യതി സി.എം.എസ് കോളേജ് ഗേറ്റ് ഹാളിൽ നടക്കുകയാണ്. മാധ്യമങ്ങളും ജനാധിപത്യ വും എന്നതാണ് സെമിനാർ വിഷയം ജനാധിപത്യ രീതികളാണ് ഇന്ത്യൻ സമൂഹം വിശേഷിച്ച് കേരളം പൊതുവെ അംഗീകരിച്ചു പോരുന്നത്.സ്ഥാപനങ്ങളായാലും സംഘങ്ങളായി പ്രവർത്തിക്കുന്ന സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആയാലും സ്വീകരിച്ചിട്ടുള്ളത് ജനാധിപത്യത്തിൻ്റെ രീതിയാണ്.ഭരണഘടന ശക്തമായി തന്നെ ജനാധിപത്യത്തെ ഉറപ്പാക്കുന്ന ഘടനയിലുമാണ് രചിക്കപ്പെട്ടിട്ടുള്ളത്…..
ഇങ്ങനെയൊക്കെയായിരിക്കെ തന്നെ നാളുകളായി നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സംവിധാനങ്ങളിലും സ്ഥാപനങ്ങളിലും കുടുംബങ്ങളിലുമൊക്കെ നിശിതമായ ഏകാത്മകത വളർന്നു പന്തലിച്ച് നമ്മുടെ വെളിച്ചം കെടുത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു….

മാധ്യമങ്ങൾ വഴി സ്വാഭാവികമായും സ്വതന്ത്ര ചിന്തയെയും തദനുസൃതമായ അഭിപ്രായ രൂപീകരണത്തെ ഉറപ്പാക്കുന്നതുമായ പ്രവർത്തനം നടക്കേണ്ടതുണ്ടെന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു….
സെമിനാർ ഉദ്ഘാടനവും, പൊതു സെഷനിലെ വിഷയാവതരണവും നടത്തുന്നത് ഐഡം മാനേജിംഗ് എഡിറ്ററും, ഫ്രണ്ട് ലൈൻ മാസികയുടെ മുൻ സീനിയർ അസോസിയേറ്റ് എഡിറ്റും ഡൽഹിബ്യുറോ ചീഫും ആയിട്ടുള്ള ശ്രീ വെങ്കിടേഷ് രാമകൃഷ്ണനാണ്.കൂടാതെ മാധ്യമ രംഗത്തെ പ്രസിദ്ധരും പ്രഗത്ഭരുമായവർ വിവിധ സമാന്തര സെഷനുകളിൽ വിഷയാവതരങ്ങൾ നടത്തും. വിദഗ്ദരുടെ പാനൽ, പ്രതികരണങ്ങൾ നടത്തും.തുടർ ചർച്ചകളും ഉണ്ടായിരിക്കും. അർത്ഥവത്തായ ഒരു രേഖയുടെ രൂപത്തിൽ സെമിനാറിൽ രൂപപ്പെടുന്ന ആശയങ്ങളെയും അറിവുകളെയും സംഗ്രഹിക്കുന്നതിന്നും മറ്റു പതിന്നാലുസെമിനാർ രേഖകളുമായി ചേർത്ത് ഒരു മികച്ച സാമൂഹ്യ സാംസ്കാരിക പ0ന സമാഹാരമായി പ്രസിദ്ധീകരിക്കുന്നതിനും പരിഷത്തിന് പരിപാടിയുണ്ട്.കൂടാതെ സെമിനാറിൽ പങ്കെടുത്തതിൻ്റെ സാക്ഷ്യപത്രം(പ്രത്യേകിച്ച് വിദ്യാർത്ഥികളായവർക്ക്) നൽകുന്നതിനും ഉദ്ദേശിക്കുന്നു.

…. പ്രിയരെ, ഈയൊരു സംരംഭവുമായി സി.എം.എസ് കോളേജ്, സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ & ജേർണലിസം എന്നീ സ്ഥാപനങ്ങൾ പരിഷത്തുമായി സഹകരിക്കുന്നുമുണ്ട്.മാധ്യമ വിഷയത്തിലെ തല്പരർ, അധ്യാപകർ, വിദ്യാർത്ഥികൾ മറ്റ് സാമൂഹ്യ, രാഷട്രീയ, സന്നദ്ധ, സേവന രംഗങ്ങളിലുള്ളവരെല്ലാം സെമിനാറിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും സ്നേഹപുരസ്സരം ക്ഷണിക്കുകയും ചെയ്യുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
കോട്ടയം ജില്ല

Leave a Reply

Your email address will not be published. Required fields are marked *