കോലഴി മേഖലയിലെ പരിഷത്ത് രൂപീകരണദിന പരിപാടികൾ

0
10/09/23 തൃശ്ശൂർ
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപിതദിനത്തോടനുബന്ധിച്ച് സെപ്തംബർ 10ന് മേഖലയിലെ കോലഴി , മുളങ്കുന്നത്ത്കാവ്, അവണൂർ എന്നീ യൂണിറ്റുകളിൽ പതാക ഉയർത്തിയും ഗ്രാമപത്രത്തിൽ ദിനാചരണ പോസ്റ്ററുകൾ പതിച്ചും മുദ്രാവാക്യം മുഴക്കിയും ആചരിച്ചു.
കോലഴിയിൽ യൂണിറ്റ് പ്രസിഡൻ്റ് പി.വി.റോസിലി പതാക ഉയർത്തി. മേഖലാകമ്മിറ്റി അംഗം കെ.വി.ആന്റണി സ്ഥാപിതദിന സന്ദേശം നൽകി. ജില്ലാകമ്മിറ്റി അംഗം സി.ബാലചന്ദ്രൻ, മുൻ കേന്ദ്ര നിർവാഹകസമിതി അംഗം ടി.സത്യനാരായണൻ, മേഖലാസെക്രട്ടറി ഐ.കെ.മണി, ട്രഷറർ എ.ദിവാകരൻ, യൂണിറ്റ് സെക്രട്ടറി ടി.എൻ.ദേവദാസ് , കെ.രജിത് മോഹൻ, ആൻ്റോ പേരാമംഗലത്ത്, ഒല്ലൂക്കര മേഖലാ നിർവ്വാഹകസമിതി അംഗം ടി.എസ്.രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
മുളംകുന്നത്ത്കാവ് യൂണിറ്റിൽ മേഖലാകമ്മിറ്റി അംഗം ടി ഹരികുമാർ പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി കെ.ആർ ദിവ്യ, പ്രസിഡൻ്റ് കെ.കെ. അനന്തു എന്നിവർ നേതൃത്വം നൽകി.
രാത്രി 8.30 ന് മേഖലാസെക്രട്ടറി ഐ.കെ.മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വെബിനാറിൽ
മുൻ കേന്ദ്ര നിർവ്വാഹകസമിതി അംഗം ടി. സത്യനാരായണൻ സ്ഥാപിതദിനസന്ദേശം അവതരിപ്പിച്ചു. ശാസ്ത്രം മുന്നോട്ട് കുതിക്കുമ്പോഴും വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അശാസ്ത്രീയ നയങ്ങൾക്കെതിരെ മൗനമായിരിക്കാനാവില്ല എന്നും രാജ്യത്തെ ഭൂതകാലത്തേക്ക് നയിക്കുന്ന ശക്തികളെ തുറന്നു കാട്ടേണ്ടത്
ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പരിഷത്തിൻ്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
 ഡോ.എം രാമനുണ്ണി, എ.പി.ശങ്കരനാരായണൻ, കെ.വി.ആൻ്റണി , ടി.ഹരികുമാർ സി.ബാലചന്ദ്രൻ , എ.ദിവാകരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *