തൃത്താല : ഒക്ടോബര്‍ 29,30 തീയതികളില്‍, തൃത്താലയില്‍ വച്ച് നടന്ന പാലക്കാട് ജില്ലാ പ്രവര്‍ത്തക യോഗത്തിന്റെ അനുബന്ധമായി, കുടുംബശ്രീ അംഗങ്ങള്‍ക്ക് വേണ്ടി തൃത്താല ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സോപ്പ് നിർമാണ പരിശീലനം നടത്തി. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഇ.രാജൻ അധ്യക്ഷനായി. ബ്ലോക് പഞ്ചായത്ത്അംഗം ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ ജിനി, എൻ.വി, അൽ അമീൻ, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഗിരിജ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പരിഷത്ത് മേഖല സെക്രട്ടറി വി.ഗംഗാധരന്‍, എം.എം.പരമേശ്വരൻ, എം.കെ.കൃഷ്ണൻ, വിജയലക്ഷമിടീച്ചർ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്‍കി. വി.പ്രഭാകരൻ സ്വാഗതവും എ.കെ.ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
Parishadvartha
News portal of Kerala Sasthrasahithya Parishath