പരിഷദ് @ 60 വജ്രജൂബിലി വാർഷിക സോവനീർ പ്രകാശനം ചെയ്തു
പരിഷത്തിന്റെ അറുപത് വർഷത്തെ പ്രവർത്തനങ്ങളുടെ ചരിത്രം വിമർശനാത്മകമായി വിലയിരുത്തുന്ന ഗ്രന്ഥം.
എഡിറ്റർമാർ :
പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ
ഡോ.കാവുമ്പായി ബാലകൃഷ്ണൻ
എഡിറ്റർമാർ :
14 ഒക്ടോബർ 2023
ആലപ്പുഴ
പരിഷദ് വജ്രജൂബിലി വാർഷികത്തിന്റെ ഭാഗമായി
പ്രസിദ്ധീകരിക്കുന്ന സുവനീർ ഗ്രന്ഥമായ പരിഷദ് @ 60 പ്രകാശനം ചെയ്തു.
ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിൽ വച്ച് ഡോ. തോമസ് ഐസക് പ്രകാശനം നിർവഹിച്ചു. കേന്ദ്ര നിർവാഹകസമിതിയംഗം മൈത്രി പി.യു. പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ പുസ്തകം പരിചയപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് ബി.രമേശ് അധ്യക്ഷനായിരുന്നു. ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ , സംസ്ഥാന ട്രഷറർ ബാബു പി.പി., വൈസ് പ്രസിഡന്റ് ലിസി ടി. , സംസ്ഥാന സെക്രട്ടറി എൻ.ശാന്തകുമാരി എന്നിവർ സന്നിഹിതരായി.
പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ എഡിറ്റ് ചെയ്ത് തയാറാക്കിയ ഈ ഗ്രന്ഥം
പരിഷത്തിന്റെ അറുപത് വർഷത്തെ പ്രവർത്തനങ്ങളുടെ ചരിത്രം വിമർശനാത്മക വിലയിരുത്തലാണ്. ഇന്ത്യയിലെ മുപ്പതിലധികം പ്രമുഖരെഴുതിയ ലേഖനങ്ങളാണ് ഉള്ളടക്കം.