മലപ്പുറം മേഖല – പരിഷത്ത് സ്ഥാപക ദിനാചരണം വിവിധ യൂണിറ്റുകളിൽ സമുചിതമായി ആചരിച്ചു

0

10/09/2023

മലപ്പുറം 

മലപ്പുറം: പരിഷത്ത് സ്ഥാപകദിനാചരണം മലപ്പുറത്തെ വിവിധ യൂണിറ്റുകൾ വിപുലമായി നടത്തി. കോട്ടക്കൽ, മലപ്പുറം ,മണ്ണഴി , പറപ്പൂർ യൂണിറ്റുകളിലാണ് ദിനാചരണം നടന്നത്.

കോട്ടക്കൽ യൂണിറ്റിൽ ആമപ്പാറ എൽ.പി. സ്ക്കൂളിന് സമീപം ജില്ലാ കമ്മിറ്റി അംഗം ശ്രീ.എം.എസ്. മോഹനൻ പതാക ഉയർത്തി.യൂണിറ്റ് സെക്രട്ടറി ശ്രീ.എസ്. ഗണേശൻ സ്വാഗതം പറഞ്ഞു.പതാക ഉയർത്തുന്നതിൻ്റെ മുന്നോടിയായി പരിഷത്തിന്റെ പ്രവർത്തന മേഖലകളെ കുറിച്ചും ഇന്നത്തെ കാലഘട്ടത്തിൽ പരിഷത്തിന്റെ പ്രസക്തി യെക്കുറിച്ചും എം.എസ്, വിശദീകരിക്കയുണ്ടായി. വാർഡ് കൗൺസിലർ ശ്രീ.കെ. ദിനേശ് ഗ്രാമപത്രം പ്രകാശനം ചെയ്തു.സംസ്ഥാന സെക്രട്ടറിയുടെ കുറിപ്പ് സുരേഷ് പുല്ലാട്ട് വായിച്ച് അവതരിപ്പിച്ചു.ശാസ്ത്രബോധം ഉയർത്തിപ്പിടിക്കുക, വിദ്യാഭ്യാസ രംഗത്തെ വർഗ്ഗീയവൽക്കരിക്കുന്നത് തടയുക, താഴെത്തട്ടിലുള്ള ജനങ്ങളുടെ ഇടയിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുക, രാജ്യത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചർച്ചയിൽ നിർദ്ദേശങ്ങളായി വന്നു.
മലപ്പുറം യൂണിറ്റ് മലപ്പുറം പരിഷത്ത് ഭവനിൽ ജില്ലാ കമ്മിറ്റി അംഗം ശ്രീ.വി.ആർ. പ്രമോദ് പതാക ഉയർത്തി സ്ഥാപക ദിനാചരണത്തിന് തുടക്കം കുറിച്ചു.പരിഷത്ത് ഭവനിൽ ചേർന്ന യൂണിറ്റ് യോഗത്തിൽ മേഖലാ പ്രസിഡന്റ് കെ. ശശികുമാർ ജനറൽ സെക്രട്ടറിയുടെ കുറിപ്പ് വായിച്ച് അവതരിപ്പിച്ചു. കോട്ടപ്പടി വലിയ വരമ്പ് ബൈപ്പാസ് റോഡിൽ ഉചിതമായ സ്ഥലത്ത് ഗ്രാമപത്രം സ്ഥാപിക്കുന്നതിന്നും ഉടനെതന്നെ വിപുലമായ യൂണിറ്റ് യോഗം വിളിച്ചു ചേർക്കുന്നതിന്നും തീരുമാനിച്ചു പിരിഞ്ഞു.
മണ്ണഴി യൂണിറ്റ് മേഖലാ ട്രഷറർ ബാബു ജൈവകം പതാക ഉയർത്തി. മണ്ണഴിയിൽ ഗ്രാമപത്രം സ്ഥാപിച്ചു. തുടർന്ന് യൂണിറ്റ് പ്രസിഡന്റ് പി.എൻ. ശ്രിരാഗിൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി അനൂപ്.എൻ, രേഖ അവതരിപ്പിച്ചു.16 വീടുകൾ ഹരിത ഭവനങ്ങളാക്കി മാറ്റുന്നതിന് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു.യൂണിറ്റ് സെക്രട്ടറി സുധീർ കുമാർ സ്വാഗതവും കെ. രാജേഷ് നന്ദിയും പറഞ്ഞു.
പറപ്പൂർ യൂണിറ്റ് പറപ്പൂർ ഇരിങ്ങല്ലൂരിൽ യുണിറ്റ് പ്രസിഡന്റ് എ.കെ. മുഹമ്മദ് മാസ്റ്റർ പതാക ഉയർത്തി.യൂണിറ്റ് സെക്രട്ടറി ടി.വി. ജോയ് സ്വാഗതം പറഞ്ഞു. സ്വാഗതപ്രസംഗത്തിൽ പരിഷത്തിന്റെ ഇടവും സംഘടനയുടെ കാലികപ്രസക്തിയും വിശദമാക്കി സംസാരിച്ചു.യൂണിറ്റിലെ മുതിർന്ന അംഗം ശ്രീ. പറങ്ങോടൻ ഗ്രാമപത്രം സ്ഥാപിച്ചു. തുടർന്ന് നടന്ന യൂണിറ്റ് യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ടി.വി. ജോയ് രേഖ അവതരിപ്പിച്ചു. വാർഡ് മെമ്പർ എ.പി. ഹമീദ്, നാദിർ ഷാ,എ.കെ. മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.എ.കെ. മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നാദിർ ഷാ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *