തെരുവുനായ പ്രശ്നം – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൽസ്ഥിതി വിവര ശേഖരണം ആരംഭിച്ചു.

0

കണ്ണൂർ:കേരളത്തിലെ തെരുവ് നായ്ക്കളുടെ പ്രശ്നം ജന ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു തൽസ്ഥിതി വിവര ശേഖരണം തുടങ്ങി.ജില്ലയിലെ മുഴപ്പിലങ്ങാട് കേന്ദ്രീകരിച്ചാണ് പഠന പരിപാടിക്ക് തുടക്കമായത്. പരിഷത്ത് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ ബീച്ചിന് സമീപ വാസികളായവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ പൊതു സ്ഥാപന മേധാവികൾ, ജനപ്രതിനിധികൾ, വിവിധ സമിതികളിൽ നിന്നും ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ സംഘടിപ്പിച്ച് റിപ്പോർട്ട് സമഗ്രമാക്കി സമർപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.വിവര ശേഖരണം മുഴപ്പിലങ്ങാടിൽ ഉദ്ഘാടനം ചെയ്തു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ വികസന സമിതി കൺവീനർ ജയപ്രകാശ് പന്തക്ക സ്വാഗതം പറഞ്ഞു .പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻകെ.കെ. സുഗതൻ അധ്യക്ഷനായിരുന്നു . പരിഷദ് സംസ്ഥാന ട്രഷററർ പി.പി ബാബു ഫീൽഡ് വിവര ശേഖരണം ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ വി . ദിലീപ്കുമാർ , പി.വി.രഹ്ന , മേഖലാ സെക്രട്ടറി വനജ പി , ഗംഗാധരൻ പി.പി,വരുൺ പി. സുനീതൻ പി ,സചീന്ദ്രൻ എ.പി, സഹദേവൻ ബി, ജീൻ ഷ. പി തുടങ്ങിയവർ നേതൃത്വം നൽകി. തെരുവ് നായുടെ അക്രമത്തിൽ ദാരുണമായി കൊല്ലപ്പെട്ട മുഴപ്പിലങ്ങാടട്ടെ നിഹാൽ നൗഷാദിന്റെ വീട്ടിൽ പരിഷത്ത് പ്രവർത്തകർ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *