കൊയിലാണ്ടി മേഖലാതല കുടുംബസംഗമം

0

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാതല സംഘടനാ വിദ്യാഭ്യാസവും കുടുംബസംഗമവും – “പരിഷത്ത് സ്കൂൾ” അകലാപ്പുഴ ലേക്ക് വ്യൂ പാലസിൽ നടന്നു.ബുധനാഴ്ച രാവിലെ 10 മണിക്ക്  പരിഷത്ത് സ്കൂളിന് തുടക്കമിട്ട് മഞ്ഞുരുക്കലിന്‍റെ ഭാഗമായിഅകലാപ്പുഴ ബോട്ട് യാത്ര പരിഷത്ത് പ്രവർത്തകർക്ക് സ്വയം പരിചയപ്പെടുത്തലിനും കുടുംബാഗങ്ങൾ പരസ്പരം അടുത്തറിയാനും സൗഹൃദം പങ്കുവെക്കുന്നതിനും പരിഷത്ത് കുടുംബാഗങ്ങൾക്ക് പാരിഷത്തികത, പരിഷത്ത് പ്രവർത്തനമേഖല എന്നിവ അറിയാനും കഴിയുംവിധം ചിട്ടപ്പെടുത്തിയതായിരുന്നു. ചായക്ക്‌ ശേഷം സംസ്ഥാന കലാ ജാഥാഗമായിരുന്ന ഷീജ കെ. വി, ശ്രീ കരിവെള്ളൂർ മുരളിയുടെ ഞാൻ സ്ത്രീ എന്ന ഗാനം അവതരിപ്പിച്ചു.തുടർന്ന് പരിഷത്തിന്റെ പഴയതും പുതിയതുമായ ഗാനങ്ങൾ, നാടൻപാട്ടുകൾ എന്നിവക്കൊപ്പം പ്രായം മറന്നു ചുവടുവെച്ച  മുഴുവൻ പ്രവർത്തകർക്കും ബോട്ടുയാത്രയിലെ ഒന്നര മണിക്കൂർ സമയം പരിഷത്ത് സ്കൂൾ  ലക്ഷ്യമിട്ട പാരിഷത്തിക കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം ഉറപ്പിക്കാനുള്ള അവസരമായി.

ബോട്ട് യാത്രക്ക് ശേഷം ലേക്ക് വ്യൂ ഹാളിൽ മേഖല സെക്രട്ടറി ദിലീപ് കുമാർ സ്വാഗതം പറഞ്ഞ ഉദ്ഘാടന യോഗത്തിൽ മേഖല പ്രസിഡന്റ്‌ രാധാകൃഷ്ണൻ പി പി അദ്ധ്യക്ഷത വഹിക്കുകയും, സംസ്ഥാന ബാലവേദി ചെയർമാൻ ശശിധരൻ മണിയൂർ ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ തുടക്കം മുതൽ ഇതുവരെയുളള അറുപതു വർഷങ്ങൾ  പ്രത്യേകിച്ചും ബാലവേദി അനുഭവങ്ങളുടെ തിരനോട്ടവും നടത്തി . ഡോലക്കിൽ താളം തീർത്ത് പരിഷത്ത് ഗീതങ്ങൾ ചൊല്ലി  പരിഷത്ത് കുടുംബാഗങ്ങളെ അണിചേർത്ത്‌ പരിഷത്ത് സ്കൂൾ ഉദ്ഘാടനം നിർവഹിച്ചു.

കൊയിലാണ്ടി മേഖല കമ്മിറ്റി അംഗം ഷീജ കെ.വി. കലജാഥയിലെ “എൻ ജാതി”എന്ന സംഗീത ശില്പം ഉയർത്തിയ മുദ്രാവാക്യം – “ആരുമുയർത്താത്ത ചോദ്യങ്ങളൊക്കെയും ചോദിക്കുവാനുള്ള നേരമായി ” എന്നാഹ്വാനമുയർത്തുകയും തുടർന്ന് ജെൻഡർ പരിഷത്ത് കാഴ്ച്ചപ്പാടുകൾ, എം.എസ്.എം, ട്രാൻസ് ജെൻഡർ എന്നീ വിഷയങ്ങളിൽ അണേല യൂണിറ്റ് മെമ്പർ എസ്. ശ്രീലേഖ അവതരണം  നടത്തി. ജില്ലാ കമ്മിറ്റി അംഗം പി. കെ. രഘുനാഥ്  യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി മാസികകളുടെ പ്രാധാന്യം, ഉള്ളടക്കം,ലക്ഷ്യം എന്നിവ മാസികാ പ്രവർത്തനത്തിന്‍റെ ധീർഘകാലഅനുഭവങ്ങൾ പ്രവർത്തകരുമായി പങ്കുവെച്ചു. മേഖല കമ്മിറ്റി അംഗം എ. ടി രവി , കലാജാഥാ എന്ന മാധ്യമം ഉപയോഗിച്ച് പരിഷത്ത് സമൂഹത്തോട് സംവേദനാത്മകമായി ഇടപെടുന്നത് എങ്ങിനെയെന്നും കലാ ജാഥയുടെ സ്വാധീനം ജനങ്ങൾക്കിടയിൽ ഏത്രയുണ്ടെന്നും , “എന്തിനധീരരതയിൽ തുടങ്ങി നാളായവുകിൽ ഏറെ വൈകീടും ” എന്നോർമ്മിപ്പിച്ചു കൊണ്ട് അവതരണം നടത്തി.

തുടർന്ന് ജില്ലാ കമ്മറ്റി അംഗം ടി.പി സുകുമാരൻ മാസ്റ്ററുടെ പ്രഭാഷണം പരിഷത്ത് സംഘടനയുടെ കാഴ്ചപ്പാടുകൾ, ശാസ്ത്രാവബോധത്തിന്‍റെ പ്രാധാന്യം, ശാസ്ത്രത്തിന്‍റെ രീതി എന്നിവയും “ശാസ്ത്രം സമൂഹ്യവിപ്ലവത്തിന്, ശാസ്ത്രം നവകേരളത്തിന് ” എന്നീ മുദ്രാവാക്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന് നാം എന്ത് ചെയ്യണം എന്ന്  പ്രവർത്തകരെ ബോധ്യപ്പെടുത്തുന്നതായി.മേഖലാ പ്രസിഡന്‍റ് രാധാകൃഷ്ണൻ പി.പി ആസന്ന ഭാവിപ്രവർത്തനങ്ങളായി അംഗത്വം, മാസിക, ബാലവേദികളുടെ  രൂപീകരണം, പദയാത്ര, സിനിമോത്സവം എന്ന പ്രവർത്തനങ്ങൾ അവതരിപ്പികയുണ്ടായി. തുടർന്ന് പരിഷത്ത് സ്കൂൾ അവലോകനത്തിൽ ഈ കൂട്ടായ്മ പ്രവർത്തകരിൽ ഉണർവും,ഊർജ്ജവും പ്രവർത്തനക്ഷമതയും പ്രധാനം ചെയ്തതായി വിലയിരുത്തപ്പെടു. ജില്ലാ കമ്മിറ്റി അംഗവും മേഖല ജോയിന്റ് സെക്രട്ടറിയുമായ പ്രബിന നന്ദി പറഞ്ഞു, “നെഞ്ചുയർത്തി ഇന്ധ്യയിൽ… ” കൂട്ടപ്പാട്ടോടുകൂടി 4 മണിക്ക്  പരിഷത്ത് സ്കൂളിന് സമാ പനമായി.

Leave a Reply

Your email address will not be published. Required fields are marked *