തൃശ്ശൂർ ജില്ലയിലെ മേഖലാ പ്രവർത്തകക്യാമ്പുകൾ തുടരുന്നു

0

Thrissur Mekhala Camps

വജ്രജൂബിലി വാർഷിക പരിപാടികൾക്കും സംസ്ഥാനസമ്മേളനത്തിനുമായി സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള മേഖലാ പ്രവർത്തക ക്യാമ്പുകൾ തുടരുന്നു. 24-07-2022 ന് കൊടകര മേഖലയിൽ നടന്ന ക്യാമ്പോടെയാണ് ക്യാമ്പുകൾക്ക് തുടക്കമായത്. ജൂലായ് 31 ന് ഇരിങ്ങാലക്കുട, കോലഴി, വടക്കാഞ്ചേരി,  അന്തിക്കാട് ചേർപ്പ് മേഖലകളിലും ആഗസ്റ്റ് 7 ന് കുന്ദംകുളം, ഒല്ലൂക്കര, പുത്തൻചിറ, തൃശ്ശൂർ, ചേലക്കര മേഖലകളിലും ക്യാമ്പുകൾ നടന്നു. ആഗസ്റ്റ് 13,14 തീയതികളിലായി ചാലക്കുടി മേഖലയിലും 14 ന് കൊടുങ്ങല്ലൂർ, മുല്ലശ്ശേരി മേഖലയിലും ക്യാമ്പുകൾ നടന്നു.

മുല്ലശ്ശേരി മേഖലാ ക്യാമ്പ്

സമകാലീക വിഷയങ്ങളും പരിഷത്തിൻ്റെ നിലപാടുകളും വിശദീകരിച്ചുകൊണ്ടുള്ള ആമുഖാവതരണം, മേഖലയുടെ തൽസ്ഥിതിയും ശക്തിദൗർബല്യങ്ങളും വിലയിരുത്തി കൊണ്ടുള്ള മേഖലാ സ്റ്റാറ്റസ് അവതരണം, അംഗങ്ങളുടെ സ്വയം പരിചയപ്പെടുത്തൽ, എം പി പരമേശ്വരൻ്റെ ‘ജനകീയശാസ്ത്രപ്രസ്ഥാനം’ എന്ന പുസ്തകത്തിൻ്റെ വായനയും വിശകലനവും, ജനകീയ ശാസ്ത്രപ്രസ്ഥാനത്തിൻ്റെ രീതിശാസ്ത്രം, ഭാവി പ്രവർത്തനങ്ങളുടെ അവതരണവും അതിന്മേലുള്ള യൂണിറ്റ് റിപ്പോർട്ടിങ്ങ് എന്നീ കാര്യപരിപാടികളാണ് എട്ടു മണിക്കൂറോളം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അംഗത്വം, പുതിയ യൂണിറ്റുകളുടെ രൂപീകരണം,  പുസ്തകങ്ങളുടേയും പി പി സി ഉല്പന്നങ്ങളുടേയും പ്രചരണം തുടങ്ങിയ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നു.  മേഖലാ കമ്മിറ്റി അംഗങ്ങളും യൂണിറ്റ് ഭാരവാഹികളും പങ്കെടുക്കുന്ന ക്യാമ്പുകളിൽ കേന്ദ്രനിർവാഹക സമിതി അംഗങ്ങളും ജില്ലാ നിർവാഹക സമിതി അംഗങ്ങളുമാണ് വിവിധ സെഷനുകൾ അവതരിപ്പിക്കുന്നത്.

. വിവിധ മേഖലകളിലായി നടന്ന ക്യാമ്പുകളിൽ ഇതുവരെ 438 പേർ പങ്കെടുത്തു. തൃപ്രയാർ, മതിലകം മേഖലകളിൽ ആഗസ്റ്റ് 18 ന് ക്യാമ്പ് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *