തിരുവനന്തപുരം ജില്ലാപ്രവര്‍ത്തക യോഗം

0

jillapravarthaka-tvm

തിരുവനന്തപുരം മേഖലയുടെ ആതിഥേയത്വത്തില്‍ ശ്രീമൂലവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒക്ടോബര്‍ 29, 30 തീയതികളിലായി നടന്നു. ശാസ്ത്രവും വിശ്വാസവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. വി. രാമന്‍കുട്ടി പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒന്നാം ദിവസം 112 പേര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഷിബു അരുവിപ്പുറം കഴിഞ്ഞ ആറുമാസത്തെ പ്രവര്‍ത്തനാവലോകന റിപ്പോര്‍ട്ടും ട്രഷറര്‍ ബി. പ്രഭാകരന്‍ സാമ്പത്തികാവലോകന റിപ്പോര്‍്ട്ടും അവതരിപ്പിച്ചു. ജില്ലാപ്രസിഡന്റ് സന്തോഷ് ഏറത്ത് ആമുഖാവതരണവും ഡി.എസ്. പരമേശ്വരന്‍ സ്വാഗതവും പറഞ്ഞു. അഞ്ചു ഗ്രൂപ്പുകളിലായി നടന്ന ചര്‍ച്ചയ്ക്കുശേഷം ക്രോഡീകരണവും നടന്നു. ഗ്രൂപ്പ് ചര്‍ച്ച വിലയിരുത്തിക്കൊണ്ട് എസ്. ജയകുമാര്‍ സംസാരിച്ചു. നിര്‍വാഹകസമിതി അംഗങ്ങളായ ബി. രമേഷ്, കെ.ജി. ഹരികൃഷ്ണന്‍, പി. ഗോപകുമാര്‍, ഡോ. കെ. വിജയകുമാര്‍, സദീറ ഉദയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ഉച്ചയ്ക്കുശേഷം 03-ന് ആരംഭിച്ച് 08-ന് ഒന്നാം ദിവസം പരിപാടി അവസാനിച്ചു. ശേഷം ചേര്‍ന്ന ജില്ലാകമ്മിറ്റി രാത്രി 1 മണിവരെ നീണ്ടു.
രണ്ടാം ദിവസം രാവിലെ 9.30-ന് ആര്‍.രാധാരൃഷ്ണന്‍(അണ്ണന്‍) ക്യാമ്പിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പരിസരം, ജന്റര്‍, വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രബോധനം, കല-സംസ്‌കാരം, മാസിക, സാമ്പത്തികം, യുവസമിതി, ബാലവേദി എന്നിങ്ങനെ വിവിധ തലങ്ങളിലെ ഭാവിപ്രവര്‍ത്തനങ്ങളുടെ അവതരണത്തിനുശേഷം കേരളത്തിലെ ജാതിവ്യവസ്ഥ, ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ തിരുവനന്തപുരം എം.ജി. കോളജിലെ പ്രൊഫ. എന്‍.കെ. സുനില്‍കുമാര്‍ ക്ലാസ് നയിച്ചു. തുടര്‍ന്ന് സി.പി. നാരായണന്‍ എം.പി, എന്‍. ജഗജീവന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന മേഖലാ തല ചര്‍ച്ചയ്ക്കുശേഷം ക്രോഡീകരണവും നടന്നു. രണ്ടാം ദിവസം 103 പേര്‍ പങ്കെടുത്തു.
പ്രവര്‍ത്തകക്യാമ്പ് പൊതു വെ മികച്ച നിലവാരം പുലര്‍ത്തി. പങ്കാളിത്തവും ഉള്ളടക്കവും ഏറെക്കുറെ തൃപ്തികരമായിരുന്നു. തിരുവനന്തപുരം മേഖലയാണ് സംഘാടനം നിര്‍വഹിച്ചത്. മേഖലാകമ്മിറ്റിയും യൂണിറ്റുകമ്മിറ്റിയും സംയുക്തമായാണ് സംഘാടകസമിതിയായി പ്രവര്‍ത്തിച്ചത്. പുസ്തകം, പിപിസി എന്നിവയുടെ പ്രചരണത്തിലൂടെ സാമ്പത്തികസമാഹരണം നടത്തി. 55900 രൂപയുടെ പുസ്തക-പിപിസി യാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇതോടനുബന്ധിച്ച് മണക്കാട് സ്‌കൂളില്‍ നടന്ന ശാസ്ത്രപ്രദര്‍ശനത്തില്‍ പുസ്തകപ്രദര്‍ശനവും വില്പനയും സംഘടിപ്പിച്ചു. ഒന്നാം ദിവസം 25.4 ശതമാനവും രണ്ടാം ദിവസം 24.8 ശതമാനവും പങ്കാളിത്തം ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *