തീരശോഷണം മനുഷ്യനിര്‍മിതമാണെന്ന് പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനും ഗവേഷകനുമായ എ.ജെ. വിജയന്‍ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനസമ്മേളനത്തില്‍ തിരയെടുക്കുന്ന തീരങ്ങള്‍എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനംമൂലം സംഭവിക്കുന്ന കടല്‍ക്ഷോഭങ്ങളും അശാസ്ത്രീയ തീരസംരക്ഷണപദ്ധതികളും തീരശോഷണത്തിന് ആക്കംകൂട്ടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ ഐഎസ്ആര്‍ഒ, എയര്‍പോര്‍ട്ട് തുടങ്ങിയവയുടെ ഭാവിഭീഷണിയിലാണെന്നും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗവും അനുബന്ധതൊഴില്‍മേഖലകളും കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ പി.കെ. ഗോപകുമാര്‍, അഡ്വ. എം. ശാന്ത എന്നിവര്‍ സംസാരിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ മാസ്റ്റര്‍ ആദിത്യനെ ചടങ്ങില്‍ ആദരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ജി. കൃഷ്ണന്‍കുട്ടി സ്വാഗതവും പി. ബാബു നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് ആര്‍. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി. ബാബു പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ എം.എസ്. ബാലകൃഷ്ണന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അനുശോചനപ്രമേയം ഡി.എസ്. പരമേശ്വരനും ആഡിറ്റ് റിപ്പോര്‍ട്ട് പി. ജയകുമാറും അവതരിപ്പിച്ചു. പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേല്‍ നടന്ന ഗ്രൂപ്പുചര്‍ച്ചയെ ക്രോഡീകരിച്ചുകൊണ്ട് എസ്. അജയകുമാര്‍, ജയകുമാര്‍ തുറുവിക്കല്‍, .ആര്‍. ബാബു, അജിത് സി.എന്‍, നൈജ എസ്. നായര്‍ എന്നിവര്‍ അവതരണം നടത്തി.

വിവിധ യൂണിറ്റുകളില്‍ നിന്നായി 108 പേര്‍ ആദ്യദിനത്തില്‍ പങ്കെടുത്തു. കെ.കെ. കൃഷ്ണകുമാര്‍, ഡോ. ജ്യോതിലാല്‍, നിര്‍വാഹകസമിതി അംഗങ്ങളായ ഡോ. കെ.വി. തോമസ്, എസ്. സിന്ധു, സംസ്ഥാന ജെന്‍ഡര്‍ വിഷയസമിതി ചെയര്‍പേഴ്‌സണ്‍ ഡോ. ടി. ഗീനാകുമാരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. വി.കെ. നന്ദനന്‍, ടി.പി. സുധാകരന്‍, ജി. സുരേഷ് എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *