വലിയവങ്കോട് യൂണിറ്റ് സമ്മേളനം

0

ചടയമംഗലം : ശാസ്ത്രസാഹിത്യ പരിഷത്ത് വലിയവങ്കോട് യൂണിറ്റ് സമ്മേളനം ഫെബ്രുവരി 6ന് നടന്നു. അനുബന്ധ പരിപാടിയായി ഫെബ്രുവരി നാലിന് ജലസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.മധുസൂദനന്‍ നായര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. രൂക്ഷമാകുന്ന കുടിവെള്ളക്ഷാമത്തെക്കുറിച്ചുള്ള സജീവമായ ചര്‍ച്ചയ്ക്ക് വേദിയായി. തുടര്‍പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. ഫെബ്രുവരി 6ന് വൈകിട്ട് ആരംഭിച്ച യൂണിറ്റ് സമ്മേളനം മേഖലാട്രഷറര്‍ ഡി.ഷിബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികള്‍ :- സെക്രട്ടറി – പി.കിഷോര്‍, പ്രസിഡണ്ട് – എം.ലാലി, ജോ.സെക്രട്ടറി – ബാബുരാജന്‍, വൈസ്.പ്രസിഡണ്ട് – എ.ഗിരീഷ്, ട്രഷറര്‍-ശ്രീരാഗ്.സി.വി

Leave a Reply

Your email address will not be published. Required fields are marked *