വാക്സിൻ ചലഞ്ചിൽ ഹരിത കർമ്മസേനയും പങ്കാളികളായി

0

RTC ഹരിത സഹായ സ്ഥാപനമായി പ്രവർത്തിക്കുന്ന 65 തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനാംഗങ്ങളും കോർഡിനേറ്റർമാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ നൽകി.

പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷിക്ക് ഐ.ആർ.ടി.സി രജിസ്ട്രാർ കെ കെ ജനാർദ്ദനൻ ചെക്ക് കൈമാറുന്നു.

പാലക്കാട്: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹരിത കർമ്മസേനയും സംഭാവന നൽകി. IRTC ഹരിത സഹായ സ്ഥാപനമായി പ്രവർത്തിക്കുന്ന 65 തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനാംഗങ്ങളും കോർഡിനേറ്റർമാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ നൽകി.
കോവിഡ് ഭീഷണി നിലനിന്നിട്ടും അതിനെയെല്ലാം അതിജീവിച്ചാണ് കഴിഞ്ഞ ഒരു വർഷമായി ഹരിത കർമ്മസേന പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയത്. മാലിന്യ പരിപാലന പ്രവർത്തനത്തിന്റെ ഭാഗമായി വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യം ശേഖരിക്കുന്നതിലൂടെ ലഭിക്കുന്ന യൂസർ ഫീയാണ് ഹരിത കർമ്മസേനയുടെ പ്രധാന വരുമാനം.
പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷിക്ക് ഐ.ആർ.ടി.സി രജിസ്ട്രാർ കെ കെ ജനാർദ്ദനൻ ചെക്ക് കൈമാറി. ഹരിത കർമ്മസേനയെ പ്രതിനിധീകരിച്ച് പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാ പ്രസിഡന്റ് മാലതി, കോർഡിനേറ്റർമാരെ പ്രതിനിധീകരിച്ച് ശാരിക , IRTC യിലെ റിസർച്ച് അസോസിയേറ്റ് ഡോ. ശ്രീധരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *