വാഴക്കുളത്ത് പരിസ്ഥിതിഫെസ്റ്റ്
vazhakakulam fest
ആലുവ ജൂലൈ 16:-ആലുവ മേഖല വാഴക്കുളം യൂണിറ്റിൽ ‘ഒരേ ഒരു ഭൂമി:പ്രകൃതിയോട് ഇണങ്ങി ജീവിക്കാം‘ എന്ന വിഷയത്തിൽ പരിസ്ഥിതി ഫെസ്റ്റ് സംഘടിപ്പിച്ചു.വാഴക്കുളം ഗവൺമെന്റ് ഹയർ സെക്ക ൻഡറി സ്കൂളിൽ വച്ചു നടന്ന ഫെസ്റ്റ് സ്കൂൾ ഹെഡ്മിസ്ട്രസ് സോണിയ സേവിയർ ഉദ്ഘാടനം ചെയ്തു. ആലുവ മേഖലാ സെക്രട്ടറി എം എസ് വിഷ്ണു അധ്യക്ഷനായിരുന്നു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥി കളിൽ നടത്തിയ വിവരശേഖരണത്തിന്റെ വിശകലനം ആമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചു
50 ശതമാനം വീടുകളിലും ജൈവ അജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ശാസ്ത്രീയമായ രീതി കൾ ഇല്ല.67 ശതമാനം കുട്ടികളും മാസത്തിലൊരിക്കൽ പുതിയ പേന വാങ്ങുന്നു 50 ശതമാനത്തിൽ അധികം കുട്ടികൾ എല്ലാവർഷവും പുതിയ വാട്ടർബോട്ടിൽ,ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയവ വാങ്ങുന്നു.പഠനോപകരണ ങ്ങൾ ഉപയോഗശേഷം 40% കുട്ടികൾ രൂപാന്തരം വരുത്തി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ ബാക്കിയു ള്ളവർ ശരിയായി വിനിയോഗിക്കുന്നില്ല.54 ശതമാനം പേരുടെ വീടുകളിൽ എൽഇഡി ബൾബുകൾ ആണ് ഉപയോഗിക്കുന്നത്.80 ശതമാനം വീടുകളിലും കിണർ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നു
തുടർന്ന് വിവിധ മൂലകളിലായി വ്യത്യസ്ത പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു.പ്ലാസ്റ്റിക് ശാസ്ത്രവും ഉപയോഗവും അതോടൊപ്പം അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ആർ രാധാകൃഷ്ണൻ കുട്ടി കൾക്ക് പരിചയപ്പെടുത്തി.ആലുവ മേഖല പരിസരവിഷയ സമിതി കൺവീനർ വി കെ രാജീവൻ,അബ്ദുൽ റഹ്മാൻ എന്നിവർ ചേർന്ന് വിവിധ ജൈവ മാലിന്യ സംസ്കരണ ഉപാധികൾ പ്രദർശിപ്പിച്ച് അവയുടെ പ്രവർ ത്തനം വിശദീകരിച്ചു. പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിലുള്ള സംവാദത്തിന് മുഹമ്മദാലിയും അഭിജിത്തും ചേർന്ന് നേതൃത്വം നൽകി. ആലുവ വിദ്യാഭ്യാസ സമിതി ചെയർമാനും നാടക പ്രവർത്തകനുമായ എം പി ജയൻ സ്കിറ്റുകൾ രൂപപ്പെടുത്തുന്നതെങ്ങനെയെന്ന് കുട്ടികൾക്ക് പരിശീലനം നൽകി.
സമാപനയോഗത്തിൽ ചന്ദ്രിക ടീച്ചർ സ്കൂളിൽ തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സന്തോഷം അറിയിച്ചു. വാഴക്കുളം യൂണിറ്റ് കമ്മറ്റി അംഗം മുഹമ്മദ് സംസാരിച്ചു. എസ് എസ് മധു നന്ദി പറഞ്ഞു. 120 വിദ്യാർത്ഥികൾ പങ്കെടുത്തു