ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരംങ്‌ല്ലാ പ്രവർത്തകയോഗം 17.7 .22 ന് രണ്ട് കേന്ദ്രങ്ങളിലായി നടന്നു. വെഞ്ഞാറമൂട്, പാലോട് , നെടുമങ്ങാട്, ആറ്റിങ്ങൽ,വർക്കല, കിളിമാനൂർ മേഖലാ പ്രവർത്തകർ വെഞ്ഞാറമൂട് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലും പാറശ്ശാല, നെയ്യാറ്റിൻകര, നേമം, പെരിങ്കിടവിള, വെള്ളനാട്, തിരുവനന്തപുരം മേഖലാ പ്രവർത്തകർ നേമം ഗവ.യു.പി.സ്കൂളിലുമാണ് ഒത്തുചേർന്നത്.

വെഞ്ഞാറമൂട് നടന്ന വടക്കൻ മേഖലകളുടെ പ്രവർത്തകയോഗത്തിൽ 108 പേരാണ് പങ്കെടുത്തത്. രാവിലെ 10.30 ന് ജില്ലാ വൈസ് പ്രസിഡന്റ് ഷീലാകുമാരിയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം പരിഷത്ത് ചരിത്രവും പ്രവർത്തന ശൈലിയും ചുരുക്കി വിവരിച്ചുകൊണ്ട് അണ്ണൻ (ആർ.രാധാകൃഷ്ണൻ) ഉദ്ഘാടനം ചെയതു തുടർന്ന് എസ്. ജയകുമാർ – ജില്ലാ പ്രവർത്തന റിപ്പോർട്ട്, എൻ. അനിൽ നാരായണന് – സംസ്ഥാന വാർഷികം, എൻ ജഗജീവൻ – വികസന ക്യാമ്പയിൽ, കെ.ജി. ഹരികൃഷ്ണൻ – ആസന്നഭാവി പ്രവർത്തനങ്ങൾ എന്നിങ്ങനെ അവതരണങ്ങൾ നടത്തി. മേഖലാടിസ്ഥാനത്തിൽ പ്രവർത്തകർ കൂടിയിരുന്ന് പരിപാടികൾചിട്ടപ്പെടുത്തുകയും പൊതുവായി അവതരിപ്പിക്കുകയും ചെയ്തു. ബി. നാഗപ്പൻ മേഖലാ അവതരണങ്ങൾ ക്രോഡീകരിച്ചു.

നേമത്ത് വച്ച് നടന്ന തെക്കൻ മേഖലാ യോഗം രാവിലെ 10.45 ന് നിർവാഹക സമിതി അംഗം R മല്ലികയുടെ അധ്യക്ഷതയിൽ ആരംഭിച്ചു. 98 പേരാണ് പങ്കെടുത്തത്. ടരാജിത്ത്- ജില്ലാ റിപ്പോർട്ട്, ഭാവിപ്രവർത്തനങ്ങൾ, ബി. രമേശ് – വികസന ക്യാമ്പയിൻ, ഷിം ജി – സംസ്ഥാന സമ്മേളനം എന്നീ അവതരണങ്ങൾ നടത്തി. മേഖലാ തലചർച്ചകൾക്ക് ശേഷം എ. എസ് ഷിബു ചർച്ച ക്രോഡീകരിച്ചു.

രണ്ട് യോഗങളുടെയും ഭാഗമായി ജൂലൈ 24, 25 തീയതികളിൽ മേഖലാ പ്രവർത്തകയോഗങ്ങൾ സംഘടിപ്പിക്കാനും അംഗത്വം 15000 ആയി ഉയർത്താനും പ്രീപബ്ളിക്കേഷൻ 500 എണ്ണം ഉടൻ ശേഖരിക്കാനും വികസന ക്യാമ്പയിൽ വിശദമായി ചർച്ച ചെയ്യാൻ ജില്ലാതല ശില്ല ശാല വിളിച്ചു ചേർന്നതിനും. വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ രക്ഷാ കർത്താക്കൾക്കായി മക്കളെ അറിയാൻ എന്ന പരിപാടി സംഘടിപ്പിക്കാനും. തീരുമാനിച്ചു. .
പൊതുവിൽ ജില്ലയിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനും സമയ ബന്ധിതമാക്കാനും പ്രവർത്തകയോഗങ്ങൾക്ക് കഴിഞ്ഞു

എൻ ജഗജീവൻ സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *