‘ശാസ്ത്രത്തോടൊപ്പം’ വാഴയൂരിൽ ശാസ്ത്രവബോധ ക്യാമ്പയിൻ നടത്തി .

0

16 ആഗസ്റ്റ് 2023 / മലപ്പുറം

ശാസ്ത്രം തെരുവുകളിൽ ചോദ്യം ചെയ്യപ്പെടുകയും അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കേരള ശാസ്ത്രസാഹിത്യപരിഷത്ത് കൊണ്ടോട്ടി മേഖലയും വാഴയൂർ യൂണിറ്റും സംയുക്തമായി ‘ശാസ്ത്രത്തോടൊപ്പം’  ശാസ്ത്രാവബോധ ക്യാമ്പയിൻ സംഘടിപ്പിച്ചു. അഴിഞ്ഞിലത്ത് നടത്തിയ പരിപാടി പരിഷത്ത് മലപ്പുറം ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. എ ചിത്രാംഗദൻ ആദ്ധ്യക്ഷ്യം വഹിച്ച ചടങ്ങിൽ
പി കെ വിനോദ്കുമാർ,കെ ആർ സന്ദീപ്, പി കൃഷ്ണദാസ് ,സ്മിത രവി ,കെ കെ ശശിധര ൻ ,സി പി നരസിംഹൻ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് ഐക്യദാർഢ്യസദസ്സ് ,ശാസ്ത്ര ഗാനാവതരണം , ശാസ്ത്രജാഥ, സയൻസ് മാജിക്ക് മുതലായ പരിപാടികളും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *