18/08/23 തൃശൂർ

ശാസത്രം കെട്ടുകഥയല്ല – മേഖലാ ശാസ്ത്ര സംരക്ഷണ സദസ്സ് കടപ്പുറം അഞ്ചങ്ങാടി സെൻ്ററിൽ രാവിലെ 9.30ന് ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.സി.എൽ.ജോഷി ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റിയംഗം  വി മനോജ് കുമാർ  വിഷയാവതരണം നടത്തി. മേഖല ഭാരവാഹികളായ കെ.പി.മോഹൻ, ബാബു, സിന്ധു ശിവദാസ്, എ.സായിനാഥൻ, എ.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് മെഹ്റൂഫ്, സിറാജ് മാസ്റ്റർ തുടങ്ങി 30 ലധികം പേർ സന്നിഹിദ്ധരായി. മേഖലാ കമ്മിറ്റി അംഗങ്ങളായ 15 ലധികം പേർ ശാസ്ത്ര സംരക്ഷണ സദസ്സിനെ അനുഗമിച്ചു. തങ്ങൾപടി, ചാവക്കാട്, ഗുരുവായൂർ, കോട്ടപ്പടി, എടക്കര, ആൽത്തറ, നായരങ്ങാടി കേന്ദ്രങ്ങൾ പിന്നിട്ടു സമാപന സദസ്സ്, തമ്പുരാൻപടിയിൽ, 6 മണിക്ക്,  മുൻ ജില്ലാ പ്രസിഡണ്ട് പി.കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *