എന്റെ നഴ്സറിക്കൊരു കുരുന്നില – കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റിൽ SBI കുരുന്നില സ്പോൺസർ ചെയ്തു

0

14 ആഗസ്റ്റ് 2023 / മലപ്പുറം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം പരിഷദ് ഭവൻ നവീകരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച “എന്റെ അംഗൻവാടി/ നഴ്സറി ക്കൊരു കുരുന്നില ” പരിപാടിയുടെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി രചന-ആർടെഷ്യാ  നഴ്സറി കളിലേക്ക് എസ്‌ ബി ഐ യൂണിവേഴ്സിറ്റി ബ്രാഞ്ച് സമ്മാനിച്ച കുരുന്നില – പുസ്തക സമാഹാരങ്ങൾ വിതരണം ചെയ്തു. രചന നഴ്സറി മാനേജർ മോഹനൻ എ , ആർടേഷ്യ നഴ്സറി മാനേജർ സുജാത കെ.വി എന്നിവർ
എസ്.ബി.ഐ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബ്രാഞ്ച് ഡെപ്യൂട്ടി മാനേജർ കെ .സി. ശിവശങ്കരനിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ശാസ്ത്രകേരളം പത്രാധിപ സമിതിയംഗം ഡോ.പി.മുഹമ്മദ് ഷാഫി, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റ് സെക്രട്ടറി സുബിന എസ്, യൂണിറ്റ് പ്രസിഡന്റ് ഡോ. പ്രസീത പി, തിരൂരങ്ങാടി മേഖലാ കമ്മിറ്റിയംഗം അജിത് ലാൽ വി , പ്രദീപ് കുമാർ വി.സി,  പ്രേമരാജ് ബി.കെ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *