കടുങ്ങല്ലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം ഒക്ടോബർ 1ന് രാവിലെ 10ന് മുപ്പത്തടം യുവജനസമാജം വായനശാലാ പ്രസിഡന്റ് കൂടൽ ശോഭൻ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി സ്കൂൾ ലാബിൽ വച്ചു നടന്ന സ്ലൈഡ് നിർമ്മാണവും മൈക്രോ സ്കോപ്പു നിരിക്ഷണവും കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു . യു.പി വിഭാഗം കുട്ടികൾ പ്രതിരോധ വാക്സിനുകളുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്ന വൈവിധ്യമാർന്ന പോസ്റ്ററുകൾ രചിച്ചു .
വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ് . വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സാജിത വി.എം തുടങ്ങിയവർ സമ്മാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി ചെയർപേഴ്സൺ കെ.ജയശ്രി ടീച്ചർ സംസാരിച്ചു . വിജ്ഞാനോൽസവ സമിതി കൺവീനർ എച്ച് കെ രാജു നന്ദി പറഞ്ഞു
