അത്തം കറുത്താൽ ഓണം വെളുക്കും എന്നൊരു പഴമൊഴിയുണ്ട്.ഓണക്കാലത്തെ കാലാവസ്ഥയാണതിലെ പ്രതിപാദ്യം.മഴയും വെയിലും ഇടകലർന്ന ഓണപ്പകലുകളെയാണതോർമ്മിപ്പിക്കുന്നത്.പക്ഷേ കാലാവസ്ഥ സംബന്ധിച്ച പഴയ നാട്ടറിവുകൾ ഇന്നിപ്പോൾ അത്ര പ്രസക്തമല്ലാതായിട്ടുണ്ട്.കാലം തെറ്റിവരുന്ന കാലാവ സ്ഥ നമ്മെ ആകെ കുഴപ്പത്തിലാക്കുന്നുണ്ട്.അത്രമേൽ അനിശ്ചിതത്വം നിറഞ്ഞ ഒന്നാണ് നമ്മുടെ കാലാവ സ്ഥ.എങ്കിലും ഓണം നമ്മുടെ ഒരു വൈകാരികാനുഭവം തന്നെയാണ്.തുടക്കമെങ്ങനെയായിരുന്നാലും അത് ദരിദ്രരുടെ ഒരു പ്രതീക്ഷാകിരണമായിരുന്നു.ഓണത്തെക്കുറിച്ച് പാടിയവരൊക്കെ ,”പെരുവഴി താണ്ടും കേവല രെപ്പോഴും അരവയർ പട്ടിണിപെട്ടവർ കീറിപ്പഴകിയ കൂറ പുതച്ചവർ, എന്ന് വൈലോപ്പിള്ളി പാടിയത് എക്കാ ലവും പ്രസക്തം തന്നെയാണ്.

കാലാവസ്ഥയിലെ മാത്രമല്ല കാലത്തിലെ മാറ്റവും ഓണത്തിന്റെ കാൽപ്പനികഭംഗി കുറച്ചിട്ടുണ്ട്. എങ്കി ലും ഓണം നമ്മുടെ പ്രിയതരമായ സന്ദർഭങ്ങളിലൊന്നുതന്നെ.ഊഞ്ഞാലാട്ടവും തുമ്പിതുള്ളലും പൂവിളിയുമൊ ക്കെ മുമ്പത്തേതുപോലെ ഇല്ലായിരിക്കാം.ഈ മാറ്റത്തിന് പലകാരണങ്ങളുണ്ടാവാം.ഓണം വിപണിയുടെ ഉത്സവമായി മാറിയിട്ട് ഏറെക്കാലമായി.കച്ചവടത്തിന്റെ യുഗത്തിൽ അതങ്ങനെയല്ലാതെ വരാൻ നിവൃത്തിയി ല്ല.എന്തും കച്ചവടച്ചരക്കായ ആഗോളവത്ക്കരണത്തിന്റെ കാലത്ത് ഓണവും അതിന്റെ സൗന്ദര്യമൂല്യങ്ങളും കച്ചവടച്ചരക്ക് തന്നെ.

എങ്കിലും നാം ഓണത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും ആഘോഷിക്കുന്നു.ഈ ഓണക്കാല ത്ത് എല്ലാ പഞ്ചായത്തിലും ബാലോത്സവങ്ങളാണ് നമ്മൾ വിഭാവനം ചെയ്തിരിക്കുന്നത്.ഓണത്തിന്റെ ഉത്സ വാന്തരീക്ഷത്തിന് അത് മാറ്റ് കൂട്ടുമെന്നതിൽ സംശയമില്ല.ജലം ആണ് ഇക്കൊല്ലത്തെ ബാലോത്സവത്തിന്റെ വിഷയം.അതിൽ ആഘേഷത്തിന്റെ അംശമുണ്ട്.വിമർശനാത്മകപഠനത്തിന്റെ ഘടകമുണ്ട്.പരീക്ഷണങ്ങളുടെ അനുഭവങ്ങളുണ്ട്.ബാലോത്സവം മാത്രമല്ല ബാലവേദികളിൽ ഓണോത്സവവും നടക്കണമെന്ന് നമ്മളാഗ്രഹി ക്കുന്നു.എല്ലാ പഞ്ചായത്തിലും ബാലോത്സവം നടന്നാൽ ഓണക്കാലത്ത് ആയിരം ബാലോത്സവം നടക്കും. അതത്ര ചെറിയ പ്രവർത്തനമാവില്ല.കഴിഞ്ഞ ചാന്ദ്രദിനത്തിൽ നമ്മുടെ ബാലവേദി തയ്യാറാക്കിയ പ്രവർത്ത നങ്ങൾ കേരളത്തിൽ രണ്ടുലക്ഷത്തിലധികം കുട്ടികളിലേയ്ക്ക് എത്തിയിരുന്നു.ബാലോത്സവവും ഓണോത്സവ വും ചേർന്ന് വലിയ എണ്ണം കുട്ടികളിലേയ്ക്ക് ശാസ്ത്രബോധത്തിന്റെ സന്ദേശം എത്തിക്കുമെന്നതിൽ സംശയമില്ല.

മുമ്പൊക്കെ ബാലവേദിപ്രവർത്തനം വിദ്യാലയപ്രവർത്തനങ്ങളുടെ തുടർച്ചയോ പൂരണമോ മാത്രമായി രുന്നു.ഇന്നുംബാലവേദിപ്രവർത്തനങ്ങൾക്ക് ആ ദൗത്യം നിറവേറ്റാനുണ്ട്.അതേ സമയം അന്ധവിശ്വാസങ്ങ ളേയും അയുക്തികതയേയും മറികടന്നെത്തുന്ന പുതിയൊരു തലമുറയെ സൃഷ്ടിക്കുകയെന്ന വലിയ ദൗത്യം നി‍ർവഹിക്കാനുണ്ട്.ഇന്നത്തെ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ അതുവളരെ ഗൗരവമേറിയ രാഷ്ട്രീയപ്രവർ ത്തനമാണ്.വർത്തമാനകാല സാഹചര്യം ഗൗരവമേറിയ ഈ പ്രവർത്തനം ഏറ്റെടക്കാൻ നമ്മോടാവശ്യപ്പെ ടുന്നു.

ഓണവും ബാലോത്സവവും പിന്നിട്ടാൽ നമ്മൾ വിജ്ഞാനോത്സവത്തിലെത്തും.സെപ്റ്റംബർ 15ന് വിദ്യാലയതലത്തിൽ വിജ്ഞാനോത്സവം നടക്കും.ഓണാവധിക്കാലത്ത് തന്നെ അതിന്റെ മുന്നൊരുക്കങ്ങൾ നടത്തി വയ്ക്കേണ്ടതുണ്ട്.എങ്കിൽ മാത്രമേ അവധികഴിഞ്ഞ് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിച്ചാലുടൻ വിജ്ഞാ നോത്സവത്തിന്റെ സംഘാടനത്തിലേയ്ക്ക് നമുക്ക് നീങ്ങാനാവൂ.

ഓണത്തിന് ഒരുങ്ങുക,ബാലോത്സവത്തിന് ഒരുങ്ങുക,വി‍ജ്ഞാനോത്സവത്തിന് ഒരുങ്ങുക.

പാരിഷത്തികാഭിവാദനങ്ങളോടെ

ജോജി കൂട്ടുമ്മേൽ

ജനറൽ സെക്രട്ടറി.

 

Leave a Reply

Your email address will not be published. Required fields are marked *