മസ്തിഷ്ക്ക മരണവും അവയവദാനവും – പാനൽ ചർച്ച

0

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  സയൻസ് ഇൻ ആക്ഷൻ കോഴിക്കോട് “മസ്തിഷ്ക മരണവും അവയവദാനവും” എന്ന വിഷയത്തിൽ ആരോഗ്യരംഗത്തും നിയമരംഗത്തുമുള്ള വിദഗ് ധരെ ഉൾപ്പെടുത്തി പാനൽ ചർച്ച സംഘടിപ്പിച്ചു.  യോഗത്തിൽ കോഴിക്കോട് ജില്ലാ കൺവീനർ ഡോ:മിഥുൻ സ്വാഗതം പറഞ്ഞു. ചെയർമാൻ ഡോ.ബാലകൃഷണൻ ചെറുപ്പ അധ്യക്ഷതവഹിച്ചു. പരിഷത്ത്  സംസ്ഥാന ശാസ്ത്രാവബോധ ക്യാമ്പയിന്‍  കൺവീനർ  പി.കെ.ബാലകൃഷ്ണൻ സയൻസ് ഇൻ ആക്ഷൻ പ്രവർത്തനങ്ങളെപറ്റി വിശദീകരണം നടത്തി.

തുടർന്ന് നടന്ന പാനൽ ചർച്ചയിൽ പരിഷത്ത് നിർവാഹക സമിതി അംഗം ഡോ. കെ.പി അരവിന്ദൻ മോഡറേറ്ററായി.മസ്തിഷ്ക്ക മരണം എങ്ങനെ സംഭവിക്കുന്നുവെന്നും സ്ഥിരീകരിക്കൽ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്നും ആസ്റ്റർ മിംസിലെ ന്യൂറോ സർജൻ ഡോ: ജിം മാത്യു വിശദീകരിച്ചു. മരണം സ്ഥിരീകരിച്ച ശേഷം അവയവദാനത്തിന് മുമ്പായി സ്വീകരിക്കുന്ന നടപടികളും ദാതാവിൻ്റെ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തുന്നതും  സ്വീകർത്താവിനെ തിരഞ്ഞെടുക്കുന്ന രീതിയും  അവയവദാന കോർഡിനേറ്റർ ആൻഫി മിജോ വിശദീകരിച്ചു. അവയവദാനത്തിൽ ഉടലെടുക്കുന്ന വിഷയങ്ങളും വിവാദങ്ങളും ജനങ്ങളെ ബോധവൽക്കരണം നടത്തേണ്ട ആവശ്യങ്ങളും റിട്ട:പ്രൊഫസറും  യുനെസ്കോയുടെ  ബയോ എതിക്സ് ചെയമാനുമായിരുന്ന ഡോ: ജയകൃഷ്ണൻ വിശദീകരിച്ചു. അവയവദാനവുമായ് ബന്ധപ്പെട്ട് നിലവിലുള്ള നിയമം ശക്തമാണെന്നും  ഓരോ തലത്തിലും രൂപീകരിക്കപ്പെട്ട വിദഗ്ധ സമിതികൾ കൃത്യമായി കൂടുന്നുവെന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നുതെന്നും മോണിറ്ററിംഗ് ചെയ്യേണ്ടതുണ്ടെന്നും കോഴിക്കോട് ജില്ലാ ഗവ: പ്ലീഡറും പബ്ളിക് പ്രൊസിക്യൂട്ടറുമായ അഡ്വ.കെ.എൻ.ജയകുമാർ പറഞ്ഞു. മരണത്തിന് ശേഷം പോസ്റ്റ് മാർട്ടം ചെയ്യുമ്പോൾ മരണകാരണം വ്യക്തമായി പറയുവാൻ കഴിയുമെന്നും നിലവിൽ കേരളത്തിൽ ആശങ്കപ്പെടേണ്ടതായ വിഷയം ഇല്ലന്നും  മഞ്ചേരി ഗവ: മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ ഡോ: പ്രജിത്ത്. ടി.എം. പറഞ്ഞു. ഓരോ വർഷവും നാലായിരത്തിലധികം ജീവനകളാണ് റോഡിൽ അപകട മൂലം നഷ്ടപ്പെടുന്നതെന്നും എന്നാൽ സുമാർ 10-15 അവയവദാന ശസ്ത്രക്രിയകളാണ് മസ്തിഷ്ക്ക മരണം റിപ്പോർട്ട് ചെയ്ത ശേഷം കേരളത്തിൽ നടന്നത്. ഡോക്ടർമാരിലും ആശുപത്രികളിലും ഉള്ള വിശ്വാസം കുറഞ്ഞു വരുന്നതും യഥാർത്ഥ മരണം നടക്കാതെ തന്നെ മസ്തിഷ്ക്ക മരണമെന്ന് വിധിയെഴുതി അവയവദാന ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നുവെന്നുമുള്ള ആശങ്ക ജനങ്ങളിൽ നിലനില്ക്കുന്നുവെന്നും വിദഗ്ധർ അറിപ്രായപ്പെടുകയുണ്ടായി. മാധ്യമ പ്രവർത്തകർക്കും സാധാരണ ജനങ്ങൾക്കും അവബോധമുണ്ടാക്കുന്ന തരത്തിൽ വിദഗ് ധരെ ഉൾപ്പെടുത്തി ബോധവൽക്കരണം നടത്തേണ്ടതാണെന്നും പൊതുവിൽ ആവശ്യങ്ങൾ ഉയർന്നു. അങ്ങനെയാകുമ്പോൾ കൂടുതൽ ആളുകൾ അവയവദാന പ്രവർത്തനത്തിൽ അംഗങ്ങളാകുമെന്നും അതുവഴി നിരവധി രോഗികൾക്ക് ആശ്വാസമുണ്ടാകുന്ന അവയവ മാറ്റ ശസ്ത്രക്രിയ നടക്കുമെന്നും അഭിപ്രായമുണ്ടായി. പാനൽ ചർച്ചയും  സംശയ നിവാരണവും അത്യധികം ആവേശകരവും വിജ്ഞാനപ്രദവുമായിരുന്നു. പരിപാടിക്ക് ജോ. കൺവീനർ ഡോ. ഉദയകുമാർ.വി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *