വൈപ്പിൻ മേഖലാ പ്രവർത്തക യോഗം
vypin mekhala
വൈപ്പിൻ മേഖലാ പ്രവർത്തക യോഗം അയ്യമ്പിള്ളി സന്ദലാൻ മാസ്റ്റർ സ്മാരക വായനശാലയിൽ മേഖലാ വൈസ് പ്രസിഡൻ്റ് തങ്കൻ കോച്ചേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.മേഖലാ സെക്രട്ടറി എൻ.കെ സുരേഷ് സ്വാഗതം ആശംസിച്ചു.ജില്ലാ ആരോഗ്യവിഷയസമിതികൺവീനർ കെ.ഡി കാർത്തികേയൻ സംസ്ഥാന വർഷികാവലോകനം നടത്തി.എം.കെ രാജേന്ദ്രൻ ഭാവിപ്രവർത്തനദിശ അവതരിപ്പിച്ചു.ചർച്ചകൾക്കു ശേഷം മേഖലാ പ്രസിഡൻ്റ് എൻ കെ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ കൂടി.ചർച്ചയുടെ റിപ്പോർട്ടിങ്ങ് അനൂപ്, പ്രശാന്ത്,അൻസീർ,ഹരി എന്നിവർ നടത്തി.മേഖലാസെക്രട്ടറി സുരേഷ് ഭാവി പ്രവർത്തനങ്ങളും ട്രഷറർ എൻ .എസ് ഷാജി കണക്കും അവതരിപ്പിച്ചു.സുധീർ,ദേവരാജൻ എന്നിവർ സംസാരിച്ചു.അയ്യമ്പിള്ളി യൂണിറ്റ് സെക്രട്ടറി ടോമി നന്ദി രേഖപ്പെടുത്തി.