തൃപ്പൂണിത്തുറ മേഖലാ പ്രവർത്തകയോഗം തൃപ്പൂണിത്തുറ ഗവണ്മെന്റ് ഗേൾസ്‌ ഹൈസ്കൂളിൽ നടന്നു.സംസ്ഥാന പ്രസിഡന്റ്‌ ബി രമേശ്‌ ഈ വർഷം ഏറ്റെടുക്കുന്ന ഭാവിപ്രവർത്തനങ്ങളുടെ ദിശ അവതരിപ്പിച്ചു. സമൂഹം ഇന്നഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങളെ എങ്ങനെയൊക്കെ നോക്കി കാണണമെന്നും അതി നോട് എങ്ങനെ പ്രതികരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.മേഖല പ്രസിഡന്റ്‌ ഡോ.ആർ.ശശികുമാർ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ മേഖല സെക്രട്ടറി പ്രവർത്തനറിപ്പോർട്ടും ട്രഷറർ അനൂപ് ദാമോദരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും കണക്കും യോഗം അംഗീകരിച്ചു.

ജില്ലാ ട്രഷറർ കെ എൻ സുരേഷ് സംസ്ഥാന സമ്മേളനത്തിന്റെ ഒരു ലഘു വിവരണം നടത്തി. ഒപ്പം യൂണിറ്റ് തലം മുതൽ സംഘടന പാലിക്കേണ്ട സാമ്പത്തിക അച്ചടക്കം എത്രത്തോളം അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.മേഖല ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പ്രധാന ഭാവി പ്രവർത്തനങ്ങൾ ജില്ലാ ജോയിന്റ്സെക്രട്ടറി ടി .പി ഗീവർഗ്ഗീസ് അവതരിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *