എരിവുംം പുളിയും പരിപാടിയിൽ കുട്ടികൾ ചേരുന്ന് ഭക്ഷണം പാകം ചെയ്യുന്നു.

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡിനെ ഊർജഗ്രാമമാക്കി തീർക്കാൻ യുവസമിതി വാർഷിക യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ വിവിധ പ്രവർത്തന പരിപാടികൾ സംഘടിപ്പിക്കും. ഊർജ്ജ സർവ്വേ, എൽ.ഇ.ഡി.ബൽബ് നിർമ്മാണപരിശിലനം, മുഴുവൻ വീടുകളിലും എൽ.ഇ.ഡി ബൽബുകൾ, ചൂടാറപ്പെട്ടി, ബയോഗ്യാസ് പ്ലാന്റുകൾ, പരിഷത്ത് അടുപ്പ് എന്നിവയുടെ വിപുലമായ പ്രചാരണം, ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ പുലരി ബാലവേദിയുടെയും യുവ സമിതിയുടെയും വാർഷികത്തില്‍ യുവസമിതി പ്രസിഡണ്ട് നിതിൻ രാജു അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുസ്ഥാൻ ടൈംസ് (മിന്റ്) ജേർണലിസ്റ്റ് എം.കെ. നിതീഷ് ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സുധാ രാജേന്ദ്രൻ, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ നിജി ബിജു, ശാസ്‌ത്രസാഹിത്യ പരിഷത്ത് മേഖല വൈസ് പ്രസിഡണ്ട് പി.എൻ.ശിശുപാലൻ, പരിഷത്ത് മേഖല പരിസര വിഷയ സമിതി കൺവീനർ പി.കെ. രഞ്ജൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. അരുൺ കെ.ജി ഊർജ്ജ ഗ്രാമം എന്ത് എങ്ങനെ എന്ന വിഷയം അവതരിപ്പിച്ചു. യുവ സമിതി സെക്രട്ടറി ബിനില എം.എസ്. ബാലവേദി സെക്ര ട്ടറി കെ.ബി കൃഷ്ണപ്രിയ എന്നിവർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വാർഷികത്തിന്റെ ഭാഗമായി പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തിൽ നടത്തിയ കവിതാരചനാമത്സരത്തിൽ അനൂപ് കെ.ജി.വിജയിയായി. ജനറൽ കൺവീനർ ജിതിൻ ഗോപി സ്വാഗതവും ബാലവേദി പ്രസിഡണ്ട് ജിജി എം ഷാജി നന്ദിയും പറഞ്ഞു.ജിബിൻ ടി, ചിന്നു വി.ആർ, യുവസമിതി സെക്രട്ടറി ബിനില എം.എസ്,തുരുത്തിക്കര യൂണിറ്റ് സെക്രട്ടറി എം.കെ.മുരുകേശൻ, പ്രസിഡണ്ട് കെ.എം.പ്രകാശൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വാർഷികയോഗത്തെ തുടർന്ന് നാടൻ രുചികളെ പരിചയപ്പെടുത്തിക്കൊണ്ട് “എരിവും പുളിയും” എന്ന പരിപാടിയും സംഘടിപ്പിച്ചു.ഭാരവാഹികളായി പ്രസിഡണ്ട് ജിതിൻ ഗോപി, വൈസ് പ്രസിഡണ്ട് നിതിൻ രാജു, സെക്രട്ടറി ജിബിൻ ടി, ജോ. സെക്രട്ടറി ലിയ എം രാജു, ട്രഷറർ ബിനില എം എസ് എന്നിവരെ തെരഞ്ഞെടുത്തു.