Home / ബാലവേദി

ബാലവേദി

ബാലോത്സവം

കോഴിക്കോട്: ബാലവേദി നൊച്ചാട് യൂനിറ്റ് ബാലോത്സവം ജൂലൈ 13ന് കുഞ്ഞാലി മുക്കിൽ നടന്നു. 63 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. ശാസ്ത്രകേരളം യുറീക്ക അടിസ്ഥാനത്തിൽ കുട്ടികൾക്ക് വെവ്വേറെ അറിവുത്സവം സംഘടിപ്പിച്ചു.ഷാനി മാഷും ശ്രീജ ടീച്ചറും പരിപാടി നയിച്ചു. ബിനിൽ ബാലുശ്ശേരി കുട്ടികൾക്ക് ഫോൾഡ് സ്കോപ്പ് പരിചയപ്പെടുത്തി. കെ .ടി.ജോർജ് മാസ്റ്റർ “മാനത്തെ അറിയാം” പരിപാടി അവതരിപ്പിച്ചു.

Read More »

കോഴിക്കോട് ജില്ലാ ബാലവേദി പ്രവര്‍ത്തക സംഗമം

ബാലവേദി ജില്ലാ പ്രവർത്തക സംഗമം പേരാമ്പ്ര കൈതക്കൽ വെച്ച് നടന്നു. MPC നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എ സുരേന്ദ്രൻ ,ഇ രാജൻ , ഗിരീഷ് ബാബു, സതീഷ് കുമാർ , ശശിധരൻ മണിയൂർ, ബിനിൽ ബി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി PK സതീശൻ പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നായി 70 ഓളം പ്രവർത്തകർ പങ്കെടുത്തു. വലയ സൂര്യഗ്രഹണം, ചാന്ദ്രദിനം, ഫോൾഡ് സ്കോപ്പ് പരിശീലനം എന്നിവ നടന്നു. …

Read More »

ആവേശത്തിരയിളക്കി ബാലോൽസവങ്ങൾ

കുണ്ടറ: മേഖലയിൽ ആവേശത്തിരയിളക്കി ബാലോൽസവങ്ങൾ. അവധിക്കാല ബാലോൽസവം പരിഷത്ത് ഉപ്പൂട് യൂണിറ്റിന്റേയും പ്രോഗ്രസീവ് യൂത്ത് ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ മതിലകം മൗണ്ട് കാർമ്മൽ സ്കൂളിൽ നടന്നു. പെരിനാട് ഗവ: HSS ൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ശാസ്ത്രോത്സവം പഠന ക്യാമ്പ് നടന്നു. ജില്ലാ പഞ്ചായത്തംഗം ഡോ. രാജശേഖരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . മുട്ടം യൂണിറ്റിന്റേയും കലാകൈരളി ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ കിഴക്കേകല്ലട കായൽ തീരത്ത് ബാലോത്സവം നടന്നു . എസ്. എസ്. എൽ. …

Read More »

ഐ.ആർ.ടിസി ബാലോത്സവം

പാലക്കാട്: ശാസ്ത്ര പരീക്ഷണങ്ങൾ, കളികൾ, പാട്ടുകൾ, കൈയെഴുത്ത് പത്ര നിർമ്മാണം എന്നീ ഇനങ്ങളുമായി പരിഷത്ത് ഐ.ആർ.ടി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. ഇന്ദ്രജിത്ത് ശാസ്ത്രപരീക്ഷണങ്ങൾക്കും ജിജിൻ, പ്രജീഷ് എന്നിവര്‍ കളി, പാട്ടുകള്‍ എന്നിവയ്ക്കും നേതൃത്വം നൽകി. കൈയെഴുത്ത് പത്ര നിർമ്മാണമായിരുന്നു രണ്ടാം ദിവസത്തെ പ്രധാന ആകർഷണം. ജയ് സോമനാഥ്, അഞ്ജന, അഭിലാഷ്, നിഖിൽ. കെ, രമ, റെനില, സ്നേഹ തുടങ്ങിയവർ നേതൃത്വം നൽകി. കല്പനചൌള എന്ന പേരിൽ രൂപീകരിച്ച ബാലവേദിയുടെ …

Read More »

തുരുത്തിക്കരയില്‍ ചങ്ങാതിക്കൂട്ടം

തുരുത്തിക്കര യൂണിറ്റിൽ ബാലവേദി ചങ്ങാതിക്കൂട്ടം വാർഡ്മെമ്പർ നിജിബിജു ഉദ്ഘാടനം ചെയ്യുന്നു. തുരുത്തിക്കര: തുരുത്തിക്കര യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പുലരി ബാലവേദി, ചങ്ങാതിക്കൂട്ടം എന്ന പേരില്‍ സംഘടിപ്പിച്ച അവധിക്കാല ബാലോത്സവം ലഘു പരീക്ഷണങ്ങളും കളികളും കൊണ്ട് ശ്രദ്ധേയമായി. പതിനാലാമതു ചങ്ങാതിക്കൂട്ടം പുലരി ബാലവേദി പ്രസിഡണ്ട് റയാൻ റജിയുടെ അദ്ധ്യക്ഷതയില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നിജി ബിജു ഉദ്ഘാടനം ചെയ്തു. ശാസ്ത്രബോധവും കുട്ടികളും എന്ന വിഷയത്തിൽ സയൻസ് സെന്‍റർ രജിസ്ട്രാർ പി. എ. …

Read More »

തൃശ്ശൂര്‍ ജില്ലാ ബാലവേദി പ്രവര്‍ത്തക ക്യാമ്പ്

തൃശൂർ: ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പ് തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം പി കെ ലോഹിതാക്ഷൻ ചേർപ്പ് പെരുവനം സ്കൂളില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാലവേദി ചെയർമാൻ വി വി സുബ്രമണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലവേദി ചെയർമാൻ കെ. മനോഹരൻ ബാലവേദി എന്ത് എന്തിന് എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് മലയാള കവിതകളിലൂടെയും കഥകളിയിലൂടെയും കുട്ടികളോട് എങ്ങനെ സംവദിക്കാമെന്ന് വിശദീകരിച്ചു. രണ്ടു ദിവസത്തെ ക്യാമ്പിനെ കുറിച്ച് ജില്ലാ കൺവീനർ …

Read More »

നിലമ്പൂർ മേഖലയില്‍ ബാലവേദി പ്രവർത്തക ശിൽപ്പശാല

നിലമ്പൂർ മേഖലാ ബാലവേദി പ്രവർത്തക ശിൽപ്പശാല മമ്പാട് ജി.എം.എൽ.പി സ്കൂളിൽ നടന്നു. എൻ കെ മണിയുടെ പാട്ടിനു ശേഷം മേഖലാ പ്രസിഡണ്ട് ഷീജ ടീച്ചർ ബാലവേദി എന്ത് എന്തിന് അവതരണം നടത്തി. ജില്ലാ ബാലവേദി കൺവീനർ ലിനീഷ് ബാലവേദി എങ്ങനെ തുടങ്ങണം, എന്തെല്ലാം പ്രവർത്തനങ്ങൾ നടത്താം എന്നത് കളികളിലൂടെ അവതരിപ്പിച്ചു. ജില്ലാ കമ്മറ്റിയംഗം സജിൻ നാടകീകരണത്തിന് നേതൃത്വം നൽകി. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ആരോഗ്യം, അന്ധവിശ്വാസം, മാലിന്യം എന്നീ വിഷയങ്ങളിൽ …

Read More »

വൈവിധ്യമാർന്ന പരിപാടികളുമായി അന്തർ ജില്ലാ ബാലോത്സവം

ചേർത്തല: കാസർകോട് -ആലപ്പുഴ അന്തർ ജില്ലാ ബാലോത്സവം ചേർത്തല കരുവ ഗവ.എൽപി സ്ക്കൂളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ബി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വയലാർ സ്മൃതി മണ്ഡപം, വയലാർ സമരസ്മാരകം, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിൽ കുട്ടികൾ പഠനപര്യടനം നടത്തി. സ്ഥലസന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ ചരിത്രം, പരിസ്ഥിതി എന്നിവയെ ആസ്പദമാക്കി കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വിഡിയോ, പവർ പോയിന്റ്, നാടകങ്ങൾ എന്നിവ …

Read More »

ബാലോത്സവം

All India People’s Science Network (AISPN) തമിഴ്‌നാട് സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ സംസ്ഥാനങ്ങളിലുള്ള ശാസ്ത്ര സംഘടനകളിലെ (BGVS, KSSP) എലിമെന്ററി സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി 2018 ഡിസംബർ 28, 29, 30 തിയതികളിലായി മധുരയിലെ മാന്നാർ തിരുമെയ് നായ്ക്കർ കോളേജിൽ സംഘടിപ്പിച്ച “ശാസ്ത്രം & ബാല്യം ആസ്വദിക്കൽ” – ദേശീയ ശാസ്ത്രോത്സവത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് 5 ബാലവേദി കൂട്ടുകാരും 2 അധ്യാപക പ്രവർത്തകരും പങ്കെടുത്തു. …

Read More »

ഇടുക്കി- എറണാകുളം അന്തർ ജില്ലാ ബാലോത്സവം സമാപിച്ചു.

ഇടുക്കി: നവംബർ 3, 4 തിയതികളിൽ ഇടുക്കി ജില്ലയിലെ പൂമാല ഗവ. ട്രൈബൽ ഹയർ സെക്കൻററി സ്കൂളിൽ എറണാകുളം-ഇടുക്കി ജില്ലകളിലെ കുട്ടികളും പ്രവർത്തകരും ഒത്തുചേർന്ന് അന്തർജില്ലാ ബാലോത്സവം നടത്തി. ഇടുക്കി ജില്ലാ പ്രസിഡൻറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സോമദാസ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ശ്രീമതി.മീരാ ഭായ് ടീച്ചർ ബാലോത്സവം ഉദ്ഘാടനം ചെയ്തു. യുറീക്കാ ബാലവേദി യുട്യൂബ് ചാനലിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ഐ.റ്റിയുടെ സാധ്യത പ്രയോജനപ്പെടുത്തിയാണ് പരിപാടികൾ …

Read More »