Home / മേഖലാ വാര്‍ത്തകള്‍ / സയന്‍സ് മിറാക്കിള്‍ ഷോ

സയന്‍സ് മിറാക്കിള്‍ ഷോ

ചേളന്നൂര്‍ : അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിർമാണത്തിനായി അതിശക്തമായ ബഹുജനസമ്മർദം ഉയർന്നു വരണമെന്ന് ജില്ലാശാസ്ത്രാവബോധകാമ്പയിൻ കൺവീനർ പി.പ്രസാദ് ആവശ്യപ്പെട്ടു. കേരളശാസ്ത്രസാഹിത്യപരിഷത്ത് ചേളന്നൂർ മേഖലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേഖലാശാസ്ത്രാവബോധകാമ്പയിന്റെ ഭാഗമായി, നിത്യജീവിതത്തിൽ നാം കാണുന്ന ഒട്ടേറെ അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും തുറന്നു കാട്ടുന്ന സയൻസ് മിറാക്കൾ ഷോ എന്ന പരിപാടി നന്മണ്ട ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തതുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷത്ത് ജില്ലാട്രഷറർ കെ.എം.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സി.വിജയൻ സ്വാഗതവും ജോ.സെക്രട്ടറി കെ.മോഹനൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *